കരിയില ഇനി കത്തിച്ചു കളയല്ലേ; ചെടികൾക്ക് നൽകാം ഈ 'അത്ഭുത ഗുണങ്ങൾ'!

കരിയില ഇനി കത്തിച്ചു കളയല്ലേ; ചെടികൾക്ക് നൽകാം ഈ 'അത്ഭുത ഗുണങ്ങൾ'!

Agriculture Graduate 0

 


കരിയില ഇനി കത്തിച്ചു കളയല്ലേ;
ചെടികൾക്ക് നൽകാം ഈ 'അത്ഭുത ഗുണങ്ങൾ'!

മണ്ണിനും ചെടികൾക്കും ജീവനേകാൻ കരിയിലകൾ എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം 🍂

🌱 ജൈവകൃഷി | Dry Leaves Compost & Mulching

വേനൽക്കാലത്ത് കരിയില ധാരാളം ലഭിക്കുന്ന സമയമാണിപ്പോള്‍. ഈ കരിയിലകൾ കത്തിച്ചു കളയാതെ ചെടികളുടെ തടത്തിലിട്ടു കൊടുക്കുന്നത് വഴി വലിയൊരു മാറ്റം കൃഷിയിടത്തിൽ ഉണ്ടാക്കാൻ സാധിക്കും. മരത്തിനും മണ്ണിനും സൂക്ഷ്മജീവികൾക്കും ഒരു പുതപ്പായി കരിയിലകളാണ് പ്രവർത്തിക്കുന്നത്. മണ്ണിൽ കിടന്ന് സാവധാനം സൂക്ഷ്മജീവികൾക്ക് ആഹാരമായി ദ്രവിച്ച് 92 മൂലകങ്ങളായി തീരേണ്ടവയാണ് ഈ കരിയിലകൾ.

കരിയിലയുടെ പ്രധാന ഗുണങ്ങൾ 🌿

  • മണ്ണിന്റെ കാവൽക്കാരൻ: മണ്ണിന് ഒരു മേൽകവചം സൃഷ്​ടിക്കുന്ന ഈ ഇലകൾ മണ്ണിൽനിന്ന് ബാഷ്പമായി പോകുന്ന വെള്ളത്തിൻ്റെ അളവ് നന്നായി കുറക്കുന്നു. മണ്ണൊലിപ്പ് തടയാനും ഇത് സഹായിക്കുന്നു.
  • സൂക്ഷ്മജീവികളുടെ ആവാസവ്യവസ്ഥ: വിളകള്‍ക്ക് സഹായകമാകുന്ന സൂക്ഷ്മ ജീവികള്‍ക്ക് വേണ്ട ആവാസവ്യവസ്ഥ കരിയിലകൾ സൃഷ്ടിക്കുന്നു. ഇലയഴുകല്‍ വഴി ജൈവകാര്‍ബണ്‍ അടക്കം 16 അവശ്യ മൂലകങ്ങളെ മണ്ണിലേക്ക് തന്നെ നല്‍കുന്നു. ഇത് ചെടികളുടെ വളര്‍ച്ച വേഗത്തിലാക്കാനും നല്ല വിളവ് ലഭിക്കാനും കാരണമാകും.
  • ഈർപ്പവും ഊഷ്മാവും: കരിയില കൃഷിയിൽ ഉപയോഗിക്കുമ്പോൾ മണ്ണിന്റെ ഊഷ്മാവ് ക്രമീകരിക്കാൻ ഇത് സഹായിക്കും. മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നുവെന്നതാണ് ഏറ്റവും വലിയ ഗുണം. ഇത് നനയ്ക്കുന്ന വെള്ളത്തിന്റെ അളവ് ഗണ്യമായി കുറയ്ക്കും.
  • വേരുകൾക്ക് സംരക്ഷണം: സൂര്യപ്രകാശം നേരിട്ട് വേരുകളില്‍ പതിക്കുന്നത് ഒഴിവാക്കുന്നു. വേനല്‍ക്കാലത്ത് ചെടികള്‍ ആരോഗ്യത്തോടെ വളരാനും ഇത് ഉപകരിക്കും.
  • കളനിയന്ത്രണം: ഉപദ്രവകാരികളും വളം ഊറ്റുന്നവരുമായ കളകളുടെ വളര്‍ച്ച തടയാന്‍ കരിയില കൊണ്ടു പുതയിടുന്നതു വഴി സാധിക്കും.
  • ഗ്രോബാഗിലെ പ്രയോഗം: ഗ്രോബാഗില്‍ മിശ്രിതം നിറയ്ക്കുമ്പോള്‍ കുറച്ചു കരിയില കൂടി ചേര്‍ക്കുന്നത് നല്ലതാണ്. ഗ്രോബാഗിന്റെ ഭാരം കുറയാനും, നല്ല നീര്‍വാര്‍ച്ചയും വായു സഞ്ചാരവും ഉറപ്പാക്കാനും ഇത് സഹായിക്കും. അതുവഴി വളങ്ങള്‍ വേഗത്തില്‍ വലിച്ചെടുക്കാന്‍ ചെടികൾക്ക് സാധിക്കുന്നു.

കരിയില കമ്പോസ്റ്റ് ഉണ്ടാക്കുന്ന രീതി ♻️

  1. ദീർഘചതുരാകൃതിയിൽ ഒരു കുഴിയെടുക്കുകയോ അല്ലെങ്കിൽ ഒരു വലിയ ഗ്രോബാഗോ എടുക്കുക.
  2. ആദ്യം അതിൽ ഒരു ലെയർ മണ്ണ് ഇടുക. അതിന് ശേഷം അതിനു മുകളിൽ ഒരു ലെയർ കരിയില ഇടുക.
  3. അതിന് മുകളിൽ വീണ്ടും ചെറുതായി മണ്ണിട്ട ശേഷം കുറച്ച് ചാണക വെള്ളമോ ഇനോകുലം ചേർത്ത ലായനിയോ തളിച്ച് കൊടുക്കുക.
  4. വീണ്ടും കരിയില ഒരു ലെയർ ഇടുക, അതിന് മുകളിൽ മണ്ണിടുക, വീണ്ടും നനയ്ക്കുക. അങ്ങനെ കുഴി നിറഞ്ഞ ശേഷം അതിന് മുകളിൽ ചണ ചാക്കിട്ട് മൂടുക.
  5. 3 മാസത്തിന് ശേഷം ഇത് നല്ല ഒന്നാന്തരം ജൈവ വളമായി ഉപയോഗിക്കാം. ഇതിൽ മഴക്കാലത്ത് വെള്ളം അധികം വീഴാതെ ശ്രദ്ധിക്കണം.

🔥 ഇലക്ഷൻ റിസൾട്ട് അറിയാൻ ഇനി റിമോട്ട് തപ്പി നടക്കണ്ട! 🔥

വാർത്താ ചാനലുകൾ മാറിമാറി കണ്ട് മടുത്തോ? കേരളത്തിലെ പ്രമുഖ വാർത്താ ചാനലുകളെല്ലാം ഇനി ഒരൊറ്റ ലിങ്കിൽ! 📺👇

ഏഷ്യാനെറ്റ്, 24 ന്യൂസ്, മനോരമ, റിപ്പോർട്ടർ, മാതൃഭൂമി, മീഡിയവൺ... നിങ്ങൾക്ക് ഇഷ്ടമുള്ള ചാനൽ ഒരൊറ്റ വിരൽത്തുമ്പിൽ തിരഞ്ഞെടുത്ത് തത്സമയം വോട്ടെണ്ണൽ കാണാം.

📺 തത്സമയം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

🥭 പ്രകൃതിയുടെ മധുരം... 100% ഓർഗാനിക്! 🥭

ഗ്രീൻ വില്ലേജിൽ നിന്നും നാടൻ മല്ലിക മാമ്പഴം



രാസവളങ്ങളോ കീടനാശിനികളോ തൊട്ടുതീണ്ടാത്ത നമ്മുടെ സ്വന്തം പറമ്പിലെ മല്ലിക മാമ്പഴം. കാർബൈഡ് വെക്കാതെ സ്വാഭാവികമായി പഴുപ്പിച്ചെടുത്തത്!

വിലവിവരങ്ങൾ (ഫ്രീ ഡെലിവറി):

🥭 ഒരു പീസിന് : ₹180

📦 ഒരു കിലോയ്ക്ക്: ₹380

(ആകെ 50 എണ്ണം മാത്രം സ്റ്റോക്ക്!)

💬 ഓർഡർ ചെയ്യാൻ വാട്സ്ആപ്പ് ചെയ്യുക

വിളിക്കുക: 9656658737

കൂടുതൽ കാർഷിക അറിവുകൾക്കും അപ്‌ഡേറ്റുകൾക്കുമായി ഞങ്ങളോടൊപ്പം ചേരുക 🤝

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Bottom Post Ad