ബ്യുവേറിയ ബസിയാന (Beauveria Bassiana);
സസ്യങ്ങളെ ആക്രമിക്കുന്ന കീടങ്ങൾക്ക് ഇനി രക്ഷയില്ല!
രാസകീടനാശിനികൾക്ക് മികച്ചൊരു പരിസ്ഥിതി സൗഹൃദ ബദൽ; ഈ മിത്രകുമിളിനെ അടുത്തറിയാം 🌿
🌱 ജൈവ കീടനാശിനി | Bio-Pesticideസസ്യങ്ങളെ ആക്രമിക്കുന്ന ഒട്ടുമിക്ക കൃമികീടങ്ങളെയും പ്രതിരോധിക്കാൻ കെൽപ്പുള്ള, മണ്ണിൽ സ്വാഭാവികമായി കാണുന്ന ഒരുതരം ഫംഗസ് ആണ് ബ്യുവേറിയ ബസിയാന (Beauveria Bassiana). കീടങ്ങളിൽ രോഗമുണ്ടാക്കി അവയെ കൊല്ലുകയാണ് ഈ മിത്ര കുമിളിന്റെ രീതി. ഈ രോഗത്തെ "വൈറ്റ് മസ്കാർഡിൻ രോഗം" (White Muscardine Disease) എന്ന് വിളിക്കുന്നു. ഏതെങ്കിലും പ്രത്യേക സസ്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്താത്തതിനാൽ, കീടബാധയുള്ള മിക്കവാറും എല്ലാ ചെടികളിലും ഇത് ധൈര്യമായി ഉപയോഗിക്കാം.
എങ്ങനെയാണ് ഇത് പ്രവർത്തിക്കുന്നത്? 🦠
- ബ്യുവേറിയ ബസിയാനയുടെ സ്പോറുകൾ കീടങ്ങളുടെ ശരീരത്തിൽ പതിക്കുമ്പോൾ, അത് മുളച്ച് കീടത്തിൻ്റെ പുറംതോട് തുളച്ച് ഉള്ളിൽ പ്രവേശിക്കുന്നു.
- ശരീരത്തിനുള്ളിൽ ഫംഗസ് വളരുകയും പെരുകുകയും ചെയ്യും. ഇത് കീടത്തിൻ്റെ രക്തത്തിൽ നിന്ന് പോഷകങ്ങൾ വലിച്ചെടുക്കുകയും, ടോക്സിനുകൾ (വിഷവസ്തുക്കൾ) ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.
- ഇത് കീടത്തിൻ്റെ പ്രതിരോധശേഷി കുറയ്ക്കുകയും ഒടുവിൽ അവയെ കൊല്ലുകയും ചെയ്യുന്നു. കീടങ്ങളെ കൊല്ലാൻ ഇതിന് ഏകദേശം 3 മുതൽ 5 ദിവസം വരെ സമയം ആവശ്യമാണ് (അന്തരീക്ഷ താപനിലയെ ആശ്രയിച്ചിരിക്കും).
- കീടം നശിച്ചതിന് ശേഷം, ഫംഗസ് കീടത്തിൻ്റെ പുറത്ത് വളർന്ന് വെളുത്ത പൂപ്പൽ പോലെ കാണപ്പെടുകയും കൂടുതൽ സ്പോറുകൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.
ഏതെല്ലാം കീടങ്ങളെ നശിപ്പിക്കും? 🐛
ചിതൽ, ഇലപ്പേൻ, വെള്ളീച്ച, എഫിഡ്, വണ്ടുകൾ, മൂട്ട തുടങ്ങിയ ഷഡ്പദങ്ങളെ നശിപ്പിക്കുന്നതിന് ഇതിന് സാധിക്കും. ഇല തീനിപ്പുഴുക്കൾ, കൊമ്പൻ ചെല്ലി വരെയുള്ള എല്ലാ കൃമി കീടങ്ങളുടെയും ലാർവകളെയും ഇത് നശിപ്പിക്കും. മൂട്ടയെയും കൊതുകിനെയും വരെ നിയന്ത്രിക്കുന്നതിന് ബ്യുവേറിയ പ്രയോജനപ്പെടുത്താം.
ലഭ്യത: ദ്രാവക രൂപത്തിലോ പൊടി രൂപത്തിലോ മിക്ക അഗ്രി ഷോപ്പുകളിലും ഇത് ലഭ്യമാണ് (വാങ്ങുമ്പോൾ എക്സ്പയറി ഡേറ്റ് ശ്രദ്ധിക്കുക).
ഉപയോഗിക്കേണ്ട രീതി 💧
ഇത് ഇലകളിൽ തളിക്കുകയോ, മണ്ണിൽ ഒഴിക്കുകയോ, ഡ്രിപ്പ് ഇറിഗേഷൻ വഴി നൽകുകയോ ചെയ്യാം.
- സ്പ്രേ ചെയ്യാൻ: 1 ലിറ്റർ വെള്ളത്തിൽ 5 മില്ലി ലിറ്റർ (അല്ലെങ്കിൽ 20 ഗ്രാം) ബ്യുവേറിയ കലക്കുക. ക്ലോറിൻ കലരാത്ത ശുദ്ധജലം (മഴവെള്ളം അല്ലെങ്കിൽ തിളപ്പിച്ചാറിയ വെള്ളം) ഉപയോഗിക്കണം. ഇതിൽ അൽപം കഞ്ഞിവെള്ളം ചേർക്കുന്നത് ഫലം കൂട്ടും. വെള്ളം തെളിഞ്ഞു കഴിയുമ്പോൾ അതിരാവിലെയോ വൈകിട്ടോ ഇലകളിൽ തളിക്കുക.
- മണ്ണിൽ ഒഴിക്കാൻ: ഇതേ അളവിൽ കലക്കിയ തെളിഞ്ഞ വെള്ളം ഓരോ കപ്പു വീതം ചെടികളുടെ ചുവട്ടിൽ ഒഴിക്കാം. കലക്കിയ പാത്രത്തിൽ മിച്ചം വരുന്ന കൊഴുത്ത അവശിഷ്ടവും ചെടികളുടെ കടയ്ക്കൽ ഒഴിക്കാം. കായീച്ചയുടെ ലാർവകളെയും നിമാ വിരകളെയും അത് കൊന്നൊടുക്കും.
പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ⚠️
- പൂക്കളിൽ വീഴരുത്: സ്പ്രേ ചെയ്യുമ്പോൾ പുഷ്പങ്ങളിൽ വീഴാതെ നോക്കണം. പരാഗണം നടത്താൻ എത്തുന്ന തേനീച്ചകളും മിത്ര പ്രാണികളും ചത്തൊടുങ്ങാൻ ഇത് കാരണമാകും.
- മത്സ്യങ്ങളെ ദോഷകരമായി ബാധിക്കുമെന്നതിനാൽ ജലസ്രോതസുകളുമായി ഇത് കലർത്തരുത്.
- രാസവളങ്ങൾ, കുമ്മായം, ചാരം എന്നിവ ഉപയോഗിച്ചതിന് ശേഷം കുറഞ്ഞത് 10 ദിവസമെങ്കിലും കഴിഞ്ഞിട്ടേ ബ്യുവേറിയ ഉപയോഗിക്കാവൂ.
- നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കാത്ത തണുത്ത സ്ഥലത്ത് സൂക്ഷിക്കുക. കൂടിയ ഈർപ്പവും മിതമായ താപനിലയുമാണ് ഇതിന് അനുയോജ്യം.
- ചുരുങ്ങിയത് ആഴ്ചയിൽ ഒരു തവണയെങ്കിലും സ്പ്രേ ചെയ്യണം. ഉപയോഗിക്കുമ്പോൾ മാസ്ക്കും കയ്യുറയും ധരിക്കുന്നത് നല്ലതാണ്.
🔥 ഇലക്ഷൻ റിസൾട്ട് അറിയാൻ ഇനി റിമോട്ട് തപ്പി നടക്കണ്ട! 🔥
വാർത്താ ചാനലുകൾ മാറിമാറി കണ്ട് മടുത്തോ? കേരളത്തിലെ പ്രമുഖ വാർത്താ ചാനലുകളെല്ലാം ഇനി ഒരൊറ്റ ലിങ്കിൽ! 📺👇
ഏഷ്യാനെറ്റ്, 24 ന്യൂസ്, മനോരമ, റിപ്പോർട്ടർ, മാതൃഭൂമി, മീഡിയവൺ... നിങ്ങൾക്ക് ഇഷ്ടമുള്ള ചാനൽ ഒരൊറ്റ വിരൽത്തുമ്പിൽ തിരഞ്ഞെടുത്ത് തത്സമയം വോട്ടെണ്ണൽ കാണാം.
📺 തത്സമയം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുകഹൈഡ്രോപോണിക്സ്, അക്വാപോണിക്സ് ഓൺലൈ പരിശീലനം! 🎓
കുറഞ്ഞ സ്ഥലത്ത് മണ്ണില്ലാതെ കൃഷി ചെയ്യാൻ വിദഗ്ദ്ധരിൽ നിന്നും നേരിട്ട് പഠിക്കാം.
- 🗓️ തീയതി: 2026 മെയ് 13 (ബുധനാഴ്ച)
- ⏰ സമയം: രാത്രി 7:00 മുതൽ 9:00 വരെ
- 👨🏫 ക്ലാസ് നയിക്കുന്നത്: അർഷദ് സാർ (മണ്ണുത്തി ഫാം ഓഫീസർ)
- 💻 മോഡ്: ഓൺലൈൻ പ്ലാറ്റ്ഫോം വഴി
- 💰 കോഴ്സ് ഫീസ്: ₹149/-
പേയ്‌മെന്റ് വിവരങ്ങൾ (₹149 GPay/UPI ചെയ്യുക):
- 🔹 Google Pay: 9656658737
- 🔹 UPI ID: greenvillagechannel@oksbi
- 🔹 Bank: Federal Bank (A/c: 99980107942893, IFSC: FDRL0001427, Name: MUHAMMED MUHSIN PT)
⚠️ ശ്രദ്ധിക്കുക: പണം അടച്ച ശേഷം സ്ക്രീൻഷോട്ട് 9656658737 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുക.
🥭 പ്രകൃതിയുടെ മധുരം... 100% ഓർഗാനിക്! 🥭
ഗ്രീൻ വില്ലേജിൽ നിന്നും നാടൻ മല്ലിക മാമ്പഴം
രാസവളങ്ങളോ കീടനാശിനികളോ തൊട്ടുതീണ്ടാത്ത നമ്മുടെ സ്വന്തം പറമ്പിലെ മല്ലിക മാമ്പഴം. കാർബൈഡ് വെക്കാതെ സ്വാഭാവികമായി പഴുപ്പിച്ചെടുത്തത്!
വിലവിവരങ്ങൾ (ഫ്രീ ഡെലിവറി):
🥭 ഒരു പീസിന് : ₹180
📦 ഒരു കിലോയ്ക്ക്: ₹380
(ആകെ 50 എണ്ണം മാത്രം സ്റ്റോക്ക്!)
വിളിക്കുക: 9656658737
👇 ഇതും വായിക്കുക 👇
*റംബൂട്ടാൻ പൂത്താലും കായ്ക്കുന്നില്ലേ? കായ്പിടിത്തം കൂട്ടാനും കൊഴിച്ചിൽ മാറ്റാനും ഈ വിദ്യകൾ പരീക്ഷിക്കൂ! 🍒 |* (കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക) 🖱️