കടുത്ത വേനൽച്ചൂടിൽ വിളകളെ എങ്ങനെ സംരക്ഷിക്കാം? കേരള കാർഷിക സർവകലാശാലയുടെ പ്രധാന നിർദ്ദേശങ്ങൾ!

കടുത്ത വേനൽച്ചൂടിൽ വിളകളെ എങ്ങനെ സംരക്ഷിക്കാം? കേരള കാർഷിക സർവകലാശാലയുടെ പ്രധാന നിർദ്ദേശങ്ങൾ!

Agriculture Graduate 0

 

കടുത്ത വേനൽച്ചൂടിൽ വിളകളെ എങ്ങനെ സംരക്ഷിക്കാം?
കേരള കാർഷിക സർവകലാശാലയുടെ പ്രധാന നിർദ്ദേശങ്ങൾ!

ഉഷ്ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കർഷകർ അറിഞ്ഞിരിക്കേണ്ട വിളപരിപാലന മുറകൾ 🌿

🌱 കാർഷിക നിർദ്ദേശങ്ങൾ | Summer Crop Management

കേരളത്തിൽ താപനില ഉയർന്നു തന്നെ നിൽക്കുകയാണ്. അപൂർവ്വമായി സംഭവിക്കുന്ന ഉഷ്ണതരംഗം പാലക്കാട് ജില്ലയിലും തൃശ്ശൂർ ജില്ലയിലും റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. മെയ് ആദ്യ വാരം വരെ ഈ കടുത്ത ചൂടും ആർദ്രതയും തുടരാനാണ് സാധ്യതയെന്നതിനാൽ, കർഷകർ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. പകൽ 12 മുതൽ 3 വരെയുളള സമയത്ത് കാർഷിക പ്രവർത്തനങ്ങൾ നിർബന്ധമായും ഒഴിവാക്കേണ്ടതാണ്. ഈ സമയത്ത് രാസകീടനാശിനികൾ ഒരു കാരണവശാലും പ്രയോഗിക്കാൻ പാടുളളതല്ല.

പുതയിടലും വേനൽക്കാല ഉഴവും 🍂

  • ഭൂമിക്ക് ആവരണം എന്ന നിലയ്ക്ക് ഉണങ്ങിയ തെങ്ങോലകൾ, തൊണ്ട്, വിള അവശിഷ്ടങ്ങൾ എന്നിവ ഉപയോഗിച്ച് പുതയിടുന്നത് മണ്ണിലുളള ഈർപ്പം നഷ്‌ടപ്പെടാതിരിക്കാൻ സഹായിക്കും. ഇത് ബാഷ്പീകരണം മൂലമുള്ള ജലനഷ്ടം തടയുന്നു.
  • ജൈവാവശിഷ്ടങ്ങൾ ഒരു കാരണവശാലും കത്തിക്കരുത്; തീയിടുന്നത് അന്തരീക്ഷ താപനിലയും മണ്ണിലെ താപനിലയും ക്രമാതീതമായി ഉയരുന്നതിനും ഇടയാക്കും. ചപ്പുചവറുകൾ പുതയിടീലിനായി മാത്രം ഉപയോഗിക്കുക.
  • മേൽമണ്ണ് ചെറുതായി ഇളക്കിയിടുന്ന വേനൽക്കാല ഉഴവ് വേനൽമഴയിൽ നിന്നും ലഭിക്കുന്ന ജലം മണ്ണിൽ സംഭരിച്ച് നിർത്താനുള്ള നല്ലൊരു മാർഗ്ഗമാണ്. തെങ്ങിൻതോപ്പുകളിലും മറ്റും ഇത് അനുവർത്തിക്കാവുന്നതാണ്.

വിവിധ വിളകളിലെ പ്രത്യേക പരിചരണം 🪴

  • കമുക് (Arecanut): കമുകിൻ തടികളിൽ സൂര്യപ്രകാശം നേരിട്ട് തട്ടുന്ന സ്ഥലങ്ങിൽ കുമ്മായം പൂശേണ്ടതാണ്. പ്രതിദിനം 15-20 ലിറ്റർ എന്ന തോതിൽ കണിക ജലസേചനം നൽകുകയും തൈകൾക്ക് തണൽ കൊടുക്കുകയും ചെയ്യുക.
  • ജാതി (Nutmeg): ജാതിയിൽ ജല ദൗർലഭ്യത്തിൻ്റെ ആദ്യലക്ഷണമായ കായ് ചുങ്ങൽ അല്ലെങ്കിൽ കായ വാടിവീഴുക എന്നീ ലക്ഷണങ്ങൾ കണ്ടാൽ ജലസേചനം അത്യന്താപേക്ഷിതമാണ്. സൾഫേറ്റ് ഓഫ് പൊട്ടാഷ് (5 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ) തളിച്ചുകൊടുക്കുന്നത് വരൾച്ചയെ പ്രതിരോധിക്കാൻ ഒരു പരിധിവരെ സഹായിക്കും.
  • തെങ്ങ് (Coconut): തെങ്ങിന് നാല് ദിവസത്തിലൊരിക്കൽ 300 ലിറ്റർ വെള്ളം നൽകണം. തടങ്ങളിൽ ഈർപ്പം നിലനിർത്തുന്നതിനായി പച്ചയോ ഉണങ്ങിയതോ ആയ ചകിരിയിട്ട് മൂടുന്നത് വളരെ നല്ലതാണ്.
  • കുരുമുളക് (Pepper): കുരുമുളകിൽ ദ്രുതവാട്ടത്തിനെതിരെ മുൻകരുതൽ എടുക്കണം. ഒരു കിലോഗ്രാം ട്രൈക്കോഡെർമ്മ, 10 കിലോഗ്രാം വേപ്പിൻപിണ്ണാക്ക്, 90 കിലോഗ്രാം ഉണക്കിപ്പൊടിച്ച ചാണകം എന്നിവ ചേർത്ത മിശ്രിതം രണ്ടാഴ്ച വെച്ചശേഷം ചെടിയുടെ ചുവട്ടിൽ നൽകുന്നത് ദ്രുതവാട്ടത്തെ ചെറുക്കാൻ സഹായിക്കും. ഇത് രാസകീടനാശിനിയോടൊപ്പമോ രാസവളത്തോടൊപ്പമോ മിശ്രണം ചെയ്യാൻ പാടില്ല.

🥭 പ്രകൃതിയുടെ മധുരം... 100% ഓർഗാനിക്! 🥭

ഗ്രീൻ വില്ലേജിൽ നിന്നും നാടൻ മല്ലിക മാമ്പഴം


രാസവളങ്ങളോ കീടനാശിനികളോ തൊട്ടുതീണ്ടാത്ത നമ്മുടെ സ്വന്തം പറമ്പിലെ മല്ലിക മാമ്പഴം. കാർബൈഡ് വെക്കാതെ സ്വാഭാവികമായി പഴുപ്പിച്ചെടുത്തത്. അതിമനോഹരമായ സുഗന്ധവും തേൻമധുരവും!

വിലവിവരങ്ങൾ (കൊറിയർ ചാർജ് ഉൾപ്പെടെ):

  • 🥭 ഒരു പീസിന് : ₹180
  • 📦 ഒരു കിലോയ്ക്ക്: ₹380
  • ✅ 100% വിഷരഹിതം
  • ✅ സ്വാഭാവികമായി പഴുപ്പിച്ചത്
  • ✅ കേരളത്തിൽ എവിടെയും ഫ്രീ കൊറിയർ ഡെലിവറി

ആകെ 50 എണ്ണം മാത്രം സ്റ്റോക്ക്! (Limited Stock)

💬 ഓർഡർ ചെയ്യാൻ വാട്സ്ആപ്പ് ചെയ്യുക

അല്ലെങ്കിൽ വിളിക്കുക: 9656658737

കൂടുതൽ കാർഷിക അറിവുകൾക്കും അപ്‌ഡേറ്റുകൾക്കുമായി ഞങ്ങളോടൊപ്പം ചേരുക 🤝

🌿 Join WhatsApp Group 📢 Join WhatsApp Channel
Courtesy: കമ്മ്യൂണിക്കേഷൻ സെൻ്റർ, മണ്ണുത്തി - കേരള കാർഷിക സർവ്വകലാശാലയുടെ വിളപരിപാലന നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്.

*©️Green Village Channel*

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Bottom Post Ad