സ്ട്രോബെറി ഇനി നമ്മുടെ നാട്ടിലും വിളയും; നടീലും പരിപാലനവും എങ്ങനെ?

സ്ട്രോബെറി ഇനി നമ്മുടെ നാട്ടിലും വിളയും; നടീലും പരിപാലനവും എങ്ങനെ?

Agriculture Graduate 0

 


സ്ട്രോബെറി ഇനി നമ്മുടെ നാട്ടിലും വിളയും;
നടീലും പരിപാലനവും എങ്ങനെ?

റണ്ണറുകൾ തിരഞ്ഞെടുക്കുന്നത് മുതൽ വളപ്രയോഗം വരെയുള്ള കാര്യങ്ങൾ കൃത്യമായി അറിയാം 🍓

🌱 ഫലവൃക്ഷ കൃഷി | Strawberry Cultivation

കുറഞ്ഞ സ്ഥലത്ത് ആദായകരമായി ചെയ്യാവുന്ന കൃഷിയാണ് സ്ട്രോബെറി. സ്ട്രോബെറി കൃഷിയിലെ പ്രധാന നടീൽവസ്തു‌ 'റണ്ണറുകൾ' (Runners) ആണ്. മണ്ണിനുസമാന്തരമായി മുട്ടുകളിൽനിന്ന് വേരുകളും ശിഖരങ്ങളുമായി പൊട്ടിവളരുന്ന കുറഞ്ഞ തണ്ടുകളെയാണ് റണ്ണർ എന്ന് വിളിക്കുന്നത്. മൂന്നുമാസം പ്രായമായ റണ്ണറാണ് നടാനുപയോഗിക്കുന്നത്. പൂർണവളർച്ചയെത്തിയ ഒരു ചെടിയിൽനിന്ന് 30-40 റണ്ണർവരെ ഇങ്ങനെ നടാനായി ലഭിക്കും. ഇതിനുപുറമെ ഇപ്പോൾ ടിഷ്യുകൾച്ചർ തൈകളും പതിവെച്ച തൈകളും വിപണിയിൽ ലഭ്യമാണ്.

നിലമൊരുക്കലും നടീൽ രീതിയും 🪴

  • രണ്ടുമീറ്റർ വീതിയിലും 30 സെ.മീ. ഉയരത്തിലും ആവശ്യത്തിന് നീളത്തിലുമുള്ള ഉയർത്തിക്കോരിയ തടങ്ങളിലാണ് സ്ട്രോബെറി നടേണ്ടത്.
  • തടത്തിൽ ചിതൽ വരാതിരിക്കാൻ അഞ്ച് ഗ്രാം മെറ്റാറൈസിയം ഒരുലിറ്റർ വെള്ളത്തിൽ എന്നതോതിൽ കലക്കി മണ്ണിലൊഴിക്കണം.
  • നടാനുള്ള തടങ്ങളിൽ കറുത്ത പോളിത്തീൻ ഷീറ്റ് വിരിക്കുന്ന പതിവുണ്ട്. ഷീറ്റിൽ 30 സെ.മീ. x 40 സെ.മീ. അകലത്തിൽ സുഷിരങ്ങൾ ഇട്ടാണ് തൈകൾ നടേണ്ടത്.
  • ചെടികൾ നടുമ്പോൾ അവയുടെ മധ്യഭാഗത്തുള്ള നാമ്പ് കേടാകാതെ മണ്ണിന്റെ ഉപരിതലത്തിനു മുകളിലാകാൻ പ്രത്യേകം ശ്രദ്ധിക്കണം.

പരിപാലനവും വളപ്രയോഗവും 💧

  • നട്ട് ആദ്യത്തെ രണ്ടാഴ്ചക്കാലം തൈകൾക്ക് തണൽ നിർബന്ധമാണ്. ഈ സമയത്ത് ദിവസവും രണ്ടുനേരം നനയ്ക്കുകയും വേണം. രോഗപ്രതിരോധത്തിനായി രണ്ടാഴ്‌ച കൂടുമ്പോൾ അഞ്ച് ഗ്രാം സ്യൂഡോമോണസ് ഒരുലിറ്റർ വെള്ളത്തിൽ കലക്കി തളിക്കാം.
  • രാസവള പ്രയോഗം: രാസവളങ്ങളാണ് നൽകുന്നതെങ്കിൽ ഒരു ചെടിക്ക് മൂന്ന് ഗ്രാം യൂറിയ, രണ്ട് ഗ്രാം രാജ്ഫോസ്, രണ്ട് ഗ്രാം പൊട്ടാഷ് എന്നാണ് കണക്ക്.
  • ഇതിൽ പാതി യൂറിയയും പാതി പൊട്ടാഷും മുഴുവൻ രാജ്ഫോസും നട്ട് രണ്ടാഴ്ചകഴിഞ്ഞ് ചെടിയിൽനിന്ന് 15 സെ.മീ. അകറ്റി വൃത്താകൃതിയിൽ മണ്ണുമായി ചേർക്കണം. വീണ്ടും രണ്ടുമാസം കഴിഞ്ഞ് ബാക്കി യൂറിയയും പൊട്ടാഷും മണ്ണിൽ ഇളക്കിച്ചേർക്കാവുന്നതാണ്.

വിളവെടുപ്പ് 🍓

ചെടി നട്ട് രണ്ടുമാസം മുതൽ തന്നെ സ്ട്രോബെറി വിളവ് നൽകി തുടങ്ങും. രണ്ട്-മൂന്ന് ദിവസം കൂടുമ്പോൾ വിളവെടുക്കാവുന്നതാണ്. ദൂരസ്ഥലങ്ങളിലേക്ക് പരുവം തെറ്റാതെ എത്തിക്കണമെങ്കിൽ പാതി ചുവന്ന പഴങ്ങൾ വേണം വിളവെടുക്കാൻ.

🥭 പ്രകൃതിയുടെ മധുരം... 100% ഓർഗാനിക്! 🥭

ഗ്രീൻ വില്ലേജിൽ നിന്നും നാടൻ മല്ലിക മാമ്പഴം


രാസവളങ്ങളോ കീടനാശിനികളോ തൊട്ടുതീണ്ടാത്ത നമ്മുടെ സ്വന്തം പറമ്പിലെ മല്ലിക മാമ്പഴം. കാർബൈഡ് വെക്കാതെ സ്വാഭാവികമായി പഴുപ്പിച്ചെടുത്തത്. അതിമനോഹരമായ സുഗന്ധവും തേൻമധുരവും!

വിലവിവരങ്ങൾ (കൊറിയർ ചാർജ് ഉൾപ്പെടെ):

  • 🥭 ഒരു പീസിന് : ₹180
  • 📦 ഒരു കിലോയ്ക്ക്: ₹380
  • ✅ 100% വിഷരഹിതം
  • ✅ സ്വാഭാവികമായി പഴുപ്പിച്ചത്
  • ✅ കേരളത്തിൽ എവിടെയും ഫ്രീ കൊറിയർ ഡെലിവറി

ആകെ 50 എണ്ണം മാത്രം സ്റ്റോക്ക്! (Limited Stock)

💬 ഓർഡർ ചെയ്യാൻ വാട്സ്ആപ്പ് ചെയ്യുക

അല്ലെങ്കിൽ വിളിക്കുക: 9656658737

കൂടുതൽ കാർഷിക അറിവുകൾക്കും അപ്‌ഡേറ്റുകൾക്കുമായി ഞങ്ങളോടൊപ്പം ചേരുക 🤝

🌿 Join WhatsApp Group 📢 Join WhatsApp Channel
Courtesy: സുരേഷ് മുതുകുളം തയ്യാറാക്കിയ കാർഷിക റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്.

*©️Green Village Channel*

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Bottom Post Ad