കോളിഫ്ലവർ ഇലകളുടെ അടിവശത്ത് പർപ്പിൾ പൊട്ടുകളോ? കുമിൾബാധ തിരിച്ചറിയാനും നിയന്ത്രിക്കാനും എളുപ്പവഴികൾ!

കോളിഫ്ലവർ ഇലകളുടെ അടിവശത്ത് പർപ്പിൾ പൊട്ടുകളോ? കുമിൾബാധ തിരിച്ചറിയാനും നിയന്ത്രിക്കാനും എളുപ്പവഴികൾ!

Agriculture Graduate 0

 


കോളിഫ്ലവർ ഇലകളുടെ അടിവശത്ത് പർപ്പിൾ പൊട്ടുകളോ?
കുമിൾബാധ തിരിച്ചറിയാനും നിയന്ത്രിക്കാനും എളുപ്പവഴികൾ!

നിയന്ത്രിക്കാൻ വൈകിയാൽ ഇലകൾ കരിഞ്ഞുണങ്ങിപ്പോകുന്ന ഈ രോഗത്തെ എങ്ങനെ നേരിടാം? 🥦

🌱 കാർഷിക പാഠങ്ങൾ | Cauliflower Fungus Control

പച്ചക്കറി കൃഷിയിൽ കോളിഫ്ലവർ കൃഷി ചെയ്യുന്നവർ പലപ്പോഴും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ഇലകളിലെ പൂപ്പൽബാധ അഥവാ കുമിൾരോഗം. ഇലകളുടെ അടിവശത്തു പർപ്പിൾ നിറത്തിൽ ചെറിയ പൊട്ടുകളായാണ് ഈ രോഗം തുടങ്ങുന്നത്. മേൽപ്പരപ്പിൽ മഞ്ഞപ്പൊട്ടുകളും കാണാം. അടിവശത്താണ് കുമിളിൻ്റെ തന്തുക്കൾ വളരുന്നതും പൂപ്പൽ വ്യാപിക്കുന്നതും. നിയന്ത്രണം വൈകിയാൽ ഇത്തരം പാടുകൾ കൂടിച്ചേർന്നു ഇലകൾ കരിഞ്ഞുണങ്ങുകയും കോളിഫ്ലവറിൻ്റെ തലപ്പിന് നിറംമാറ്റം സംഭവിക്കുകയും ചെയ്യും.

പ്രതിരോധവും നിയന്ത്രണ മാർഗ്ഗങ്ങളും 🛡️

  • വെള്ളവും കാറ്റും വഴിയാണ് കുമിൾവ്യാപനം നടക്കുന്നത്, അതിനാൽ രോഗം വന്ന ചെടികൾ അപ്പപ്പോൾ തന്നെ നീക്കം ചെയ്യുക. വിളവെടുത്തു കഴിഞ്ഞ ചെടികൾ അവിടെത്തന്നെ ഉപേക്ഷിക്കാതെ നശിപ്പിച്ചുകളയണം.
  • നടുമ്പോൾ ചെടികൾ തമ്മിൽ ആവശ്യത്തിന് അകലം കൊടുക്കുക. ഒരേ സ്ഥലത്തുതന്നെ തുടർച്ചയായി നടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
  • ചെടികളുടെ തലപ്പിലൂടെ വെള്ളം ഒഴിച്ച് നനയ്ക്കാതിരിക്കാൻ ശ്രമിക്കുക. പ്രതിരോധം എന്ന നിലയിൽ 10 ദിവസത്തിലൊരിക്കൽ 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ നേർപ്പിച്ചു തടത്തിലും മറ്റും ഒഴിച്ച് കൊടുക്കുന്നത് വളരെ നല്ലതാണ്.
  • കുമിൾബാധ രൂക്ഷമെങ്കിൽ നിയന്ത്രിക്കാൻ കോപ്പർ ഓക്‌സിക്ലോറൈഡ് മൂന്നു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി തളിക്കാവുന്നതാണ്.
  • ആവശ്യമെങ്കിൽ അന്തർ വ്യാപനശേഷിയുള്ള കുമിൾ നാശിനിയായ പൊട്ടാസ്യം ഫോസ്ഫോണേറ്റ് മൂന്നു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ; അല്ലെങ്കിൽ മെറ്റലാക്‌സിൽ +മാങ്കോസെബ്ബ് - 1.5 മുതൽ 2 ഗ്രാം വരെ ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിച്ചുകൊടുക്കാവുന്നതാണ്. കുമിൾനാശിനി തളിച്ചാൽ കുറഞ്ഞത് രണ്ടാഴ്‌ച കഴിഞ്ഞു മാത്രമേ വിളവെടുക്കാൻ പാടുള്ളൂ എന്ന് പ്രത്യേകം ഓർക്കുക.

📢 ഓൺലൈൻ പരിശീലന ക്ലാസ്സ്

ആധുനിക കൃഷിരീതികളെക്കുറിച്ച് കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഒരു മികച്ച അവസരം! 🚀

  • ✅ വിഷയങ്ങൾ: ഹൈഡ്രോപോണിക്സ്, അക്വാപോണിക്സ്, വെർട്ടിക്കൽ ഗാർഡൻ
  • ✅ ക്ലാസ്സ് നയിക്കുന്നത്: ശ്രീ. അർഷദ് (അഗ്രികൾച്ചർ ഫാം ഓഫീസർ, മണ്ണുത്തി)
  • ✅ തിയ്യതി: 2026 ഏപ്രിൽ 22 (ബുധനാഴ്ച)
  • ✅ സമയം: രാത്രി 7:00 മുതൽ 9:00 വരെ
  • ✅ പ്ലാറ്റ്ഫോം: ഓൺലൈൻ പ്ലാറ്റ്ഫോം വഴി
  • ✅ ഫീസ്: ₹149/- മാത്രം
👉 ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുക 👈

കൂടുതൽ കാർഷിക വിവരങ്ങൾക്കായി ഞങ്ങളോടൊപ്പം ചേരുക 🤝

🌿 Join WhatsApp Group 📢 Join WhatsApp Channel
Courtesy: കാർഷികവിദഗ്ദ്ധരുടെ കുറിപ്പുകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ് ഈ ലേഖനം.

*©️Green village*

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Bottom Post Ad