ശാസ്ത്രീയ കൃഷിരീതികളിലൂടെ വിളവെടുത്ത് കല്ലിയൂരിലെ കർഷകർ; ബിനുകുമാറിന്റെ വള്ളിപ്പയർ തോട്ടം | Kalliyoor Agriculture Episode 22

ശാസ്ത്രീയ കൃഷിരീതികളിലൂടെ വിളവെടുത്ത് കല്ലിയൂരിലെ കർഷകർ; ബിനുകുമാറിന്റെ വള്ളിപ്പയർ തോട്ടം | Kalliyoor Agriculture Episode 22

GREEN VILLAGE 0

🌿 കല്ലിയൂരിൻ്റെ കൃഷിസമൃദ്ധി 🌿

നാടിന്റെ പച്ചപ്പ് തേടിയുള്ള യാത്ര | എപ്പിസോഡ് 22

കല്ലിയൂർ പഞ്ചായത്തിലെ കോവിൽ നടയിലെ മികച്ച പച്ചക്കറി കർഷകനായ ശ്രീ. ബിനുകുമാറിൻ്റെ കൃഷിയിടത്തിൽ നിന്നുള്ള കാഴ്ചകൾ. വിവിധയിനം പച്ചക്കറി വിളകൾ ഈ കർഷകൻ കൃഷിചെയ്യുന്നുണ്ടെങ്കിലും, ഈ തോട്ടത്തിൽ പ്രധാനമായും വള്ളിപ്പയറാണ് കൃഷിചെയ്തിട്ടുള്ളത്.

വിപണിയിൽ വില സ്ഥിരതയുള്ള ഒരു വിളയായതിനാൽ കല്ലിയൂരിലെ കർഷകർ കൂടുതൽ കൃഷിചെയ്യുന്ന പന്തൽവർഗ്ഗ വിളയാണ് വള്ളിപ്പയർ. പൂർണ്ണമായും ശാസ്ത്രീയ കൃഷിരീതികൾ അവലംബിച്ചാണ് അദ്ദേഹം ഇത് കൃഷിചെയ്യുന്നത്.

കൃത്യമായ കളനിയന്ത്രണം, ജൈവ-രാസവളങ്ങളുടേയും കീടനാശിനികളുടേയും കൃത്യവും ശാസ്ത്രീയവുമായ അളവിലുള്ള ഉപയോഗം, മണ്ണ് പരിപാലനം എന്നിങ്ങനെ ചിട്ടയായ പരിചരണത്തിലൂടെയാണ് കല്ലിയൂരിലെ കർഷക സമൂഹം തങ്ങളുടെ കാർഷിക സമൃദ്ധി നിലനിർത്തുന്നത്. കല്ലിയൂരിലെ പച്ചക്കറി തോട്ടങ്ങൾ കാണുവാൻ നല്ല ചേലാണ്. ചന്തമുള്ള കൃഷിയിടങ്ങൾ കല്ലിയൂരിൻ്റെ അടയാളങ്ങളാണ്!

إرسال تعليق

0 تعليقات
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Bottom Post Ad