തെങ്ങിൻതടങ്ങൾ മുന്നോട്ട് വയ്ക്കുന്ന സാദ്ധ്യതകൾ: ഇടവിള കൃഷിയും ജലസംരക്ഷണവും | Intercropping in Coconut Basins

മലയാളിയുടെ 'തെങ്ങ് വയ്പ്' വളരെ കൗതുകകരമാണ്. തെങ്ങ് വയ്ക്കുമ്പോൾ തന്നെ പകുതി ആയുസ് എത്താതെ ചാകും എന്ന മുൻവിധിയോടെ അടുപ്പുകല്ല് പോലെ കൊണ്ടുപോയി തെങ്ങ് നടും. അഞ്ച് തെങ്ങ് നിൽക്കേണ്ടയിടത്ത് പത്ത് തെങ്ങ് നടും. പല കാരണങ്ങൾ കൊണ്ടും അഞ്ചെണ്ണം പോയാലും ബാക്കി അഞ്ചെണ്ണം ഉണ്ടാകുമല്ലോ എന്ന 'കാഞ്ഞ പുത്തി'യാണിതിന്റെ പിന്നിൽ.

പിന്നെ അത് കൊണ്ടരിശം തീരാത്ത പോലെ ഇതിന്റെയിടയിൽ മാവും പ്ലാവും അതിരിൽ തേക്കും മഹാഗണിയും വയ്ക്കും. ഇതും കൂടിയാകുമ്പോൾ തെങ്ങിന്റെ മനം മടുക്കും. തെങ്ങ് കൊമ്പൻ ചെല്ലിയെയും മണ്ട ചീയൽ ഫംഗസ്സിനെയും വിളിച്ച് വരുത്തി 'എന്നെ ഒന്ന് കൊന്ന് തരൂ' എന്ന് വിലപിക്കും. ശുംഭം.

14 കോടി തെങ്ങിൻ തടങ്ങളുടെ സാധ്യതകൾ

കേരളത്തിൽ എട്ട് ലക്ഷം ഹെക്ടർ സ്ഥലത്ത് തെങ്ങ് കൃഷിയുണ്ടെന്ന് സാമ്പത്തിക സ്ഥിതി വിവര വകുപ്പ് പറയുന്നു. ഈ കണക്ക് എങ്ങനെ എടുത്തുവോ ആവോ? അതിൽ കായ്ച്ചത് എത്ര കായ്ക്കാത്തത് എത്ര എന്ന് നിശ്ചയില്ല്യ.

"There are lies, damned lies and statistics" എന്ന് മാർക്ക്‌ ട്വയിൻ പറഞ്ഞിട്ടുണ്ട് 😂.

8 ലക്ഷം ഹെക്റ്ററിൽ തെങ്ങുണ്ടെങ്കിൽ 800000 x 175 തെങ്ങുകൾ ഉണ്ടാകും. അതായത് ഏകദേശം 14 കോടി തെങ്ങുകൾ. അപ്പോൾ 14 കോടി തെങ്ങിൻ തടങ്ങൾ.... അത് വളരെ വലിയ ഒരു സാധ്യതയാണ്. ജല സംരക്ഷണത്തിനും ഇടവിളകൾ കൃഷി ചെയ്യുന്നതിനും.

ജലസംരക്ഷണവും ഇടവിളകളും

ഈ തെങ്ങിൻ തടങ്ങൾ (തടി വിരിഞ്ഞവയുടെ) മഴപെയ്ത്തിനെ ഭൂഗർഭത്തിലേക്ക് പറഞ്ഞു വിടാൻ വളരെ സഹായകമാണ്. ഒരു പ്രദേശത്തെ ജലനിരപ്പ് വേനൽക്കാലത്ത് താഴ്ന്നുപോകാതെ സംരക്ഷിക്കാൻ ഇത് സഹായിക്കും.

🥥 25 അടി അകലത്തിൽ നട്ട തെങ്ങുകളുടെ തടങ്ങൾ സക്രിയമായി ഉപയോഗിച്ചാൽ കുറ്റിപ്പയർ, ഇഞ്ചി, മഞ്ഞൾ, കൂവ, ചീര, നന കിഴങ്ങ് പോലെയുള്ള വിളകൾ കൃഷി ചെയ്യാനും അത്യുത്തമമാണ്.

തടങ്ങളുടെ പുറം ബണ്ട് കിളച്ചൊരുക്കി നന്നായി വളം ചെയ്തുയർത്തിവേണം കൃഷി ചെയ്യാൻ. ഇടവിളയ്ക്ക് കൊടുക്കുന്ന വെള്ളത്തിന്റെയും വളത്തിന്റെയും ഒരു പങ്ക് തെങ്ങിനും കിട്ടും. അവയുടെ വിളാവശിഷ്ടങ്ങൾ മണ്ണിലെ കാർബണിന്റെ അളവും കൂട്ടും. വല്ലഭന് പുല്ലും ആയുധം. കൃഷി ചെയ്യാൻ സ്ഥലമില്ല എന്നതൊക്കെ മടിയന്റെ ജല്പനങ്ങളാണ്.

"Winners don't do different things
They do things differently"
- എന്ന് ശിവ് ഖേര പറഞ്ഞിട്ടുണ്ട്.

ഒരു കാര്യം ചെയ്യാതിരിക്കാൻ നൂറ് കാരണങ്ങൾ ഉണ്ടാകും. പക്ഷെ ചെയ്യാൻ ഒറ്റക്കാരണം മതിയാകും. മികച്ച രീതിയിൽ തെങ്ങിനെ പരിപാലിക്കാൻ ശ്രമിക്കുന്ന കർഷകർക്ക് അഭിനന്ദനങ്ങൾ.

- പ്രമോദ് മാധവൻ
Grafting Class Kerala

പ്രിയപ്പെട്ട കാർഷിക സ്നേഹിതരേ,

നല്ലയിനം ഫലവൃക്ഷത്തൈകൾക്കായി നഴ്സറികളിൽ പോയി വലിയ വില കൊടുത്ത് മടുത്തോ? നമ്മൾ വാങ്ങുന്ന തൈകൾക്ക് ആഗ്രഹിച്ച ഗുണമേന്മ ലഭിക്കുന്നുണ്ടോ? ഇല്ലെങ്കിൽ ഇനി വിഷമിക്കേണ്ട. സ്വന്തമായി തൈകൾ ഉൽപ്പാദിപ്പിക്കാൻ നിങ്ങൾക്ക് പഠിക്കാം!

ഗ്രീൻ വില്ലേജ് ഒരുക്കുന്ന 'ഏകദിന ഗ്രാഫ്റ്റിംഗ് & ബഡ്ഡിംഗ് പരിശീലന ക്യാമ്പ്' (Batch 11) വരുന്ന ഏപ്രിൽ 12-ന് കോട്ടക്കലിൽ വെച്ച് നടക്കുന്നു.

എന്തുകൊണ്ട് നിങ്ങൾ ഈ ക്ലാസ്സിൽ പങ്കെടുക്കണം?

  • 100% പ്രാക്ടിക്കൽ: പുസ്തകത്തിലെ അറിവല്ല, സ്വന്തം കൈകൊണ്ട് കത്തി പിടിച്ച് തൈകൾ ഒട്ടിച്ചു പഠിക്കാം.
  • വിദഗ്ദ്ധ പരിശീലനം: കൃഷിയിലെ സംശയങ്ങൾക്ക് മറുപടി നൽകാൻ വിദഗ്ദ്ധർ കൂടെയുണ്ടാകും.
  • ഫാം വിസിറ്റ്: ക്ലാസ്സിനോടൊപ്പം CHS ട്രോപ്പിക്കൽ ഫ്രൂട്ട് ഫാം സന്ദർശിക്കാനുള്ള അവസരം.
  • സൗജന്യ കിറ്റ്: പഠിക്കാൻ ആവശ്യമായ ഗ്രാഫ്റ്റിംഗ് കത്തിയും ടേപ്പും അടങ്ങുന്ന കിറ്റ് സ്വന്തമായി ലഭിക്കും.

എന്തൊക്കെ പഠിക്കാം?

മാവ്, പ്ലാവ്, ജാതി, പേര, സപ്പോട്ട തുടങ്ങി ഒട്ടുമിക്ക ഫലവൃക്ഷങ്ങളും എങ്ങനെ ഗ്രാഫ്റ്റ് ചെയ്യാം (Grafting), ബഡ്ഡിംഗ് (Budding), ലെയറിംഗ് (Layering) തുടങ്ങിയ സാങ്കേതിക വിദ്യകൾ ലളിതമായി പഠിക്കാം.

തീയതി 2026 ഏപ്രിൽ 12 (ഞായർ)
സമയം രാവിലെ 9:00 മുതൽ 3:00 വരെ
സ്ഥലം CHS ട്രോപ്പിക്കൽ ഫ്രൂട്ട് ഫാം, ചിനക്കൽ (കോട്ടക്കൽ - നായടിപ്പാറ റോഡ്)
ഫീസ് ₹1200/- (ഉച്ചഭക്ഷണം, ഗ്രാഫ്റ്റിംഗ് പഠന കിറ്റ് എന്നിവ ഉൾപ്പെടെ)

⚠️ ആകെ 60 സീറ്റുകൾ മാത്രം! സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം പ്രവേശനം.

ഇപ്പോൾ തന്നെ സീറ്റ് ബുക്ക് ചെയ്യൂ 👉

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9656658737

ഗ്രീൻ വില്ലേജ് വാട്‌സാപ്പ് ഗ്രൂപ്പിൽ ചേരൂ


Click to Join Group

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section