യുവാക്കൾക്ക് കൃഷിയിലേക്ക് സ്വാഗതം: ഹൈടെക് കൃഷിക്ക് 3% പലിശ സബ്‌സിഡി; ബജറ്റിലെ വമ്പൻ പ്രഖ്യാപനം

കൃഷി എന്നത് മണ്ണിലും ചെളിയിലും ഇറങ്ങി ചെയ്യുന്ന പണി മാത്രമല്ലെന്നും, ടെക്നോളജി ഉപയോഗിച്ച് 'സ്മാർട്ട്' ആയി ചെയ്യാവുന്ന ഒന്നാണെന്നും തെളിയിക്കുകയാണ് പുതിയ കാലം. അഭ്യസ്തവിദ്യരായ യുവാക്കളെ കാർഷിക മേഖലയിലേക്ക് ആകർഷിക്കാൻ 2026-ലെ കേരള ബജറ്റിൽ കിടിലൻ പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്.


യുവാക്കളെ ഇതിലെ... ഇതിലെ...

ഹൈടെക് പ്രിസിഷൻ ഫാമിംഗ് (Hi-tech Precision Farming) സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് സർക്കാർ 3 ശതമാനം പലിശ സബ്‌സിഡി പ്രഖ്യാപിച്ചു. ഡ്രോണുകൾ, സെൻസറുകൾ, ഓട്ടോമേറ്റഡ് ഇറിഗേഷൻ തുടങ്ങിയ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള കൃഷിരീതികൾക്കാകും ഈ ആനുകൂല്യം ലഭിക്കുക.

എന്താണ് പ്രിസിഷൻ ഫാമിംഗ്?
ഓരോ ചെടിക്കും കൃത്യമായ അളവിൽ മാത്രം വെള്ളവും വളവും നൽകി, കുറഞ്ഞ സ്ഥലത്ത് നിന്ന് പരമാവധി വിളവ് നേടുന്ന രീതിയാണിത്. ഡ്രോൺ ഉപയോഗിച്ചുള്ള മരുന്ന് തളി, പോളിഹൗസ് കൃഷി എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്.

കാർഷിക മേഖലയെ ആധുനികവൽക്കരിക്കാനും കൂടുതൽ യുവാക്കളെ ഈ രംഗത്തേക്ക് കൊണ്ടുവരാനും ഈ പദ്ധതി സഹായിക്കും.

Grafting Training Kerala
🔔 UPCOMING EVENT

ഗ്രീൻ വില്ലേജ് ഗ്രാഫ്റ്റിംഗ് കോഴ്സ് (Batch 10)

സ്വന്തമായി തൈകൾ ഉൽപ്പാദിപ്പിക്കാൻ പഠിക്കാം! 100% പ്രാക്ടിക്കൽ പരിശീലനം.
📅 ഫെബ്രുവരി 15 (ഞായർ) | 📍 കോട്ടക്കൽ

📝 Book Seat Now

ഗ്രീൻ വില്ലേജ് വാട്‌സാപ്പ് ഗ്രൂപ്പിൽ ചേരൂ

Click to Join Group

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section