പച്ചക്കറിക്കൃഷി ചെയ്യുന്നവരുടെ പ്രധാന ശത്രുക്കളാണ് ഇല ചുരുട്ടിപ്പുഴു, തണ്ടു തുരപ്പന്‍, കായ് തുരപ്പന്‍ എന്നിവ. എത്ര ശ്രദ്ധിച്ചാവും ഇല നമ്മുടെ അടുക്കളത്തോട്ടത്തിലെത്തി പച്ചക്കറികളെ നശിപ്പിക്കും. പലപ്പോഴും കായ നല്ല പോലെ പിടിച്ചു കഴിഞ്ഞ സമയത്തായിരിക്കും ഇവയുടെ ആക്രമണം. മനസ് മടുത്ത് പലരും കൃഷി ഉപേക്ഷിക്കാന്‍ തന്നെയിതു കാരണമാകും. എന്നാല്‍ ചില ജൈവ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാം.
* ഇല ചുരുട്ടി പുഴു ഇലകളില്‍ ചുരുളുണ്ടാക്കിയും കൂട് പോലെയാക്കി അതിനുള്ളിലിരുന്നു ഇലകള്‍ കാര്‍ന്നു തിന്നും നശിപ്പിക്കുന്നു.
* കായ്/ തണ്ട് തുരപ്പന്‍ പുഴു ഇളം തണ്ടുകളിലും കായകളിലും തുളച്ചു കയറിയും ഉള്‍ഭാഗം തിന്നും വിളയെ നശിപ്പിക്കുന്നു. ആക്രമണ വിധേയമായ തണ്ടുകള്‍ വാടി കരിയും. പുഴു ബാധയേറ്റ് കായ്കളില്‍ ദ്വാരങ്ങള്‍ കാണാം.
നിയന്ത്രണ മാര്‍ഗങ്ങള്‍
1. തൈ പറിച്ചു നടുമ്പോള്‍ വേപ്പിന്‍ പിണ്ണാക്ക് മണ്ണില്‍ ഇടുക.
2. കേടുവന്ന ഭാഗങ്ങള്‍ ( ഇല/കായ്/തണ്ട്) പറിച്ചോ വെട്ടി മാറ്റിയോ നശിപ്പിക്കുക. ഒപ്പം അവ കൃഷിയിടത്തിലിടാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ( തീയിട്ടോ കുഴിച്ചു മൂടിയോ നശിപ്പിക്കുക)
3. കീടാക്രമണം കണ്ടു തുടങ്ങുമ്പോള്‍ വേപ്പിന്‍കുരു 50 ഗ്രാം പൊടിച്ച് ഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയ ലായനി തളിക്കുക.
4. കെണി വെക്കുക: ശര്‍ക്കര കെണി / തുളസിക്കെണി എന്നിവ ഉപയോഗിച്ച് ഇവരുടെ ശലഭങ്ങളെ നശിപ്പിക്കുക. ശര്‍ക്കര, തുളസിയില പിഴിഞ്ഞ ലായനിയില്‍ ഏതെങ്കിലും കീടനാശിനിയൊഴിച്ച് കൃഷിയിടത്തില്‍ കെട്ടിത്തൂക്കുക.
5. ട്രൈക്കോ കാര്‍ഡുകള്‍ ഉപയോഗിക്കുക. ട്രൈക്കോഗ്രാമ കിലോണിസ് എന്ന മുട്ട പരാദങ്ങളെ ഉപയോഗിച്ച് തുരപ്പന്‍ പുഴുക്കളെ ഫലപ്രദമായി കണ്‍ട്രോള്‍ ചെയ്യാം.
6. 100ml ഗോമൂത്രം + ഒരു പിടി കാന്താരി + 5g അലക്ക് സോപ്പ് അലിയിച്ചത് എന്നിവ ചേര്‍ത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടിയില്‍ മുഴുവന്‍ സ്പ്രേ ചെയ്യുക.
7. ബ്യൂവേറിയ ബാസിയാന ( 20g/litre വെള്ളം) അല്ലെങ്കില്‍ ബ്യുവേറിയാ പ്ലസ് ( 5ml/ litre വെള്ളം) പുഴുക്കള്‍ ഉള്ള ഭാഗത്ത് സ്പ്രേ ചെയ്യുക.
8. പപ്പായയുടെ ഇല പിച്ചി ചീന്തി വെള്ളത്തിലിട്ടു വെക്കുക. രണ്ടു മൂന്നാല് ദിവസം കഴിയുമ്പോൾ നല്ല രീതിയിൽ വെള്ളത്തിൽ ലയിച്ചിട്ടുണ്ടാകും. വെള്ളം അരിച്ചെടുത്ത് അതിലോട്ടു കൂടുതൽ വെള്ളം ഒഴിച്ച് ഇത് സ്പ്രേ ചെയ്തു കൊടുക്കാം.