ലാൻഡ്‌സ്‌കേപ്പ് ഡിസൈനിംഗും ഓട്ടോകാഡും പഠിക്കാം;
കേരള കാർഷിക സർവകലാശാലയുടെ 5 ദിവസത്തെ ഓൺലൈൻ പരിശീലനം!
മുറ്റവും കൃഷിയിടവും മനോഹരമായി രൂപകല്പന ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം 🏡
💻 ഓൺലൈൻ പരിശീലനം | CAD Landscape Designകാർഷിക മേഖലയിലും ഭവന നിർമ്മാണത്തിലും ലാൻഡ്‌സ്‌കേപ്പ് ഡിസൈനിംഗിന് ഇന്ന് വലിയ പ്രാധാന്യമുണ്ട്. ഈ മേഖലയിൽ താല്പര്യമുള്ളവർക്കായി കേരള കാർഷിക സർവകലാശാലയുടെ (KAU) കീഴിലുള്ള സെൻ്റർ ഫോർ ഇ-ലേണിംഗ് (CeL) ഒരു മികച്ച ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. 'Fundamentals of Landscape Design Using CAD' എന്ന വിഷയത്തിൽ നടക്കുന്ന ഈ അഞ്ചു ദിവസത്തെ കോഴ്‌സ്, ഓട്ടോകാഡ് ഉപയോഗിച്ച് എങ്ങനെ മികച്ച ഡിസൈനുകൾ തയ്യാറാക്കാമെന്ന് നിങ്ങളെ പഠിപ്പിക്കുന്നു.
പരിശീലനത്തിൽ എന്തെല്ലാം പഠിക്കാം? 🛠️
- അടിസ്ഥാന തത്വങ്ങൾ: ലാൻഡ്‌സ്‌കേപ്പ് ഡിസൈനിംഗിന്റെ പ്രാധാന്യവും അതിന്റെ അടിസ്ഥാന തത്വങ്ങളും ലളിതമായി മനസ്സിലാക്കാം.
- ഓട്ടോകാഡ് (AutoCAD) പരിചയപ്പെടൽ: ഡ്രോയിംഗ് ടൂളുകൾ, ലെയർ മാനേജ്‌മന്റ്, ബ്ലോക്കുകൾ, സിംബലുകൾ തുടങ്ങിയവ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കാം.
- സൈറ്റ് അനാലിസിസ്: സൂര്യപ്രകാശം, കാറ്റ്, മണ്ണ്, ഭൂപ്രകൃതി എന്നിവയ്ക്കനുസരിച്ച് എങ്ങനെ ഡിസൈനുകൾ മാറ്റാമെന്ന് പരിശീലിക്കാം.
- പ്രായോഗികം: പിഡിഎഫ് ജനറേഷനും തയ്യാറാക്കിയ പ്ലാനുകളുടെ പ്രിന്റിങ്ങും ഉൾപ്പെടെ പ്രായോഗികമായ അറിവുകൾ നേടാം.
തിയ്യതിയും രജിസ്ട്രേഷൻ വിവരങ്ങളും 📅
- തിയ്യതി: 2026 മെയ് 11 മുതൽ 15 വരെ (ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 5 വരെ).
- അവസാന തിയ്യതി: 2026 മെയ് 8 ന് മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
- ക്ലാസ്സുകൾ നയിക്കുന്നത്: പ്രമുഖ ലാൻഡ്‌സ്‌കേപ്പ് ആർക്കിടെക്റ്റ് ശ്രീ. ലെവിൻ സാമുവൽ (Ar. Levin Samuel).
- ഫീസ്: 1000 രൂപ മാത്രമാണ് ഈ കോഴ്‌സിനായുള്ള രജിസ്ട്രേഷൻ ഫീസ്. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി വിളിക്കുക:
📞 0487 2438565
ഇമെയിൽ: celkau@gmail.com | വെബ്സൈറ്റ്: www.celkau.in
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇപ്പോൾ തന്നെ നിങ്ങളുടെ സീറ്റ് ഉറപ്പാക്കുക:
👉 Register Now 👈🥭 പ്രകൃതിയുടെ മധുരം... 100% ഓർഗാനിക്! 🥭
ഗ്രീൻ വില്ലേജിൽ നിന്നും നാടൻ മല്ലിക മാമ്പഴം
രാസവളങ്ങളോ കീടനാശിനികളോ തൊട്ടുതീണ്ടാത്ത നമ്മുടെ സ്വന്തം പറമ്പിലെ മല്ലിക മാമ്പഴം. കാർബൈഡ് വെക്കാതെ സ്വാഭാവികമായി പഴുപ്പിച്ചെടുത്തത്. അതിമനോഹരമായ സുഗന്ധവും തേൻമധുരവും!
വിലവിവരങ്ങൾ (കൊറിയർ ചാർജ് ഉൾപ്പെടെ):
- 🥭 ഒരു പീസിന് : ₹180
- 📦 ഒരു കിലോയ്ക്ക്: ₹380
- ✅ 100% വിഷരഹിതം
- ✅ സ്വാഭാവികമായി പഴുപ്പിച്ചത്
- ✅ കേരളത്തിൽ എവിടെയും ഫ്രീ കൊറിയർ ഡെലിവറി
ആകെ 50 എണ്ണം മാത്രം സ്റ്റോക്ക്! (Limited Stock)
💬 ഓർഡർ ചെയ്യാൻ വാട്സ്ആപ്പ് ചെയ്യുകഅല്ലെങ്കിൽ വിളിക്കുക: 9656658737
👇 ഇതും വായിക്കുക 👇
*കപ്പ ഇനി തുണിയിലെ ചുളിവ് മാറ്റും; പ്രകൃതിദത്ത സ്റ്റാർച് സ്പ്രേയുമായി മലയാളി ദമ്പതികൾ! 👕 |* (കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക) 🖱️