അക്കൗണ്ടന്റ് ആയിരുന്ന വിജി മകളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധകൊടുക്കാനായി ജോലി ഉപേക്ഷിച്ച സമയത്ത് നേരമ്പോക്കായാണ് പൂച്ചെടി വളർത്തൽ തുടങ്ങുന്നത്. സമൂഹമാധ്യമങ്ങളിലെ സുഹൃത്തുക്കളുമായി ചേർന്ന് കയ്യിലുള്ള പൂച്ചെടിയിനങ്ങൾ കൈമാറ്റം ചെയ്ത് വൈവിധ്യം വർദ്ധിപ്പിക്കുകയും ചെയ്തു. അത്തരം അന്വേഷണങ്ങൾക്കിടയിലാണ് ഏഴെട്ടു വർഷം മുൻപ് ഹൈബ്രിഡ് ആമ്പലുകളും താമരകളും ശ്രദ്ധയിൽപ്പെടുന്നത്.
അന്ന് സങ്കരയിനം ആമ്പലുകളും താമരകളും കേരളത്തിൽ പ്രചാരത്തിലെത്തുന്നതേയുള്ളൂ. അതുകൊണ്ടുതന്നെ വിപുലമായ ശേഖരമുള്ളവർ അപൂർവ്വം. വിദേശയിനങ്ങൾക്കെല്ലാം വമ്പൻ വിലയുമായിരുന്നു.
പരീക്ഷണമായി തുടങ്ങി, അംഗീകാരങ്ങളിലേക്ക്
അന്ന് ഉയർന്ന ഡിമാൻഡ് ഉണ്ടായിരുന്ന 'പിങ്ക് ക്ലൗഡ്' എന്ന താമരയിനം പരീക്ഷണാർത്ഥം ഓൺലൈനായി 2000 രൂപയ്ക്ക് വാങ്ങി. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ അതിന്റെ കിഴങ്ങ് വിറ്റു തന്നെ 12,000 രൂപ കയ്യിലെത്തിയെന്നു വിജി. അതോടെ ജലസസ്യങ്ങളിൽ മുതലിറക്കാൻ ധൈര്യം വന്നു.
ക്രമേണ താമരയേക്കാൾ ആമ്പലുകളിൽ കൂടുതൽ ശ്രദ്ധയൂന്നി. എണ്ണിയെടുക്കാൻ എളുപ്പമല്ലാത്തത്ര നിറവൈവിധ്യങ്ങളുണ്ട് ഇന്ന് വിജിയുടെ ആമ്പൽശേഖരത്തിൽ. 4 പുതിയ ഇനങ്ങൾ വികസിപ്പിച്ച് ഇന്റർനാഷണൽ വാട്ടർ ലില്ലി ആൻഡ് വാട്ടർ ഗാർഡനിങ് സൊസൈറ്റിയുടെ ഹൈബ്രഡൈസർ അംഗീകാരവും വിജി നേടി.
കൃഷിരീതികളും ഇനങ്ങളും
വയലിലും കുളങ്ങളിലുമൊക്കെ നാം കാണുന്ന ആമ്പലിനങ്ങൾ പൊതുവേ രാത്രി വിടരുന്നവയാണ്. അതേസമയം പകൽ വിടരുകയും തുടർച്ചയായി പൂവിടുകയും ചെയ്യുന്ന ട്രോപ്പിക്കൽ ആമ്പലുകൾക്കാണ് പൂച്ചെടിവിപണിയിൽ മൂല്യം. പകൽ വിടരുന്നവയിൽത്തന്നെ വല്ലപ്പോഴും മാത്രം പൂവുണ്ടാകുന്ന ഇനങ്ങൾ ഹാർഡി വിഭാഗത്തിൽപ്പെടുന്നു. അവയുടെ പൂക്കൾക്ക് അതുല്യമായ അഴകുണ്ടെങ്കിലും പൂക്കൾ അപൂർവ്വമായതിനാൽ വിപണിയിൽ ആവശ്യക്കാർ കുറയും. ട്രോപ്പിക്കലും ഓസ്ട്രേലിയൻ ഇനങ്ങളുമാണ് ഇന്ന് വിപണിയിലെ താരങ്ങൾ.
- ട്രോപ്പിക്കൽ ഇനങ്ങൾ: സാസിമോൻതോർ, കിങ് ഓഫ് സിയാം, കരോലിപ്പനോക്, പ്ലം ക്രേസി, ഗാലക്സി, പൂവാഡോഗ്.
- ഓസ്ട്രേലിയൻ ഇനങ്ങൾ: ഓറന്റീന, ന്യൂ ഓർലാൻസ് ലേഡി, ജലസ്.
നടീലും പരിപാലനവും
മണ്ണും ചാണകപ്പൊടിയും എല്ലുപൊടിയും ചേർന്ന മിശ്രിതത്തിലാണ് ആമ്പൽത്തൈകൾ നടുന്നത്. നടുമിശ്രിതം ചട്ടിയിൽ പകുതിയോളം നിറയ്ക്കും. തൈ നട്ട് ഇലകൾ വിരിഞ്ഞു വരുന്നതോടെ പോണ്ടിലെ വെള്ളത്തിനടിയിലേക്ക് ചട്ടി താഴ്ത്തി വെയ്ക്കുന്നു. അതോടെ ഇലകൾ ജലോപരിതലത്തിൽ പടരും.
വേഗത്തിൽ പൂവിടാനായി 18:18:18 (NPK) വളം അല്പം മാത്രം നൽകും. താമസിയാതെ പൂക്കൾ വിരിഞ്ഞു തുടങ്ങും. പുതിയൊരു തൈ വളർന്ന് പൂവിടാൻ 3-4 മാസം മതി.
ആമ്പലുകൾക്ക് നിശ്ചിതകാലത്തെ സുഷുപ്താവസ്ഥ (Dormancy) ഉണ്ട്. ഈ കാലയളവിലാണ് കിഴങ്ങുകൾ ഉൽപാദിപ്പിക്കുക. അവയാണ് നടിവസ്തു. കിഴങ്ങുകൾ ഉൽപാദിപ്പിച്ച് വിപണനം ലക്ഷ്യമിടുന്നതെങ്കിൽ ചെറിയ പോട്ടിങ് ചട്ടികളിലാണ് നടുക. അത്തരം സാഹചര്യത്തിൽ പൂവിടലിനു ശേഷം ചെടി സുഷുപ്താവസ്ഥയിലേക്ക് നീങ്ങും. ഈ കിഴങ്ങുകൾ ശേഖരിച്ച് വെള്ളം നിറച്ച സിപ് ലോക് ബാഗുകളിൽ പരിപാലിക്കുമ്പോൾ അതിവേഗം വേരുകൾ വരും. അവയാണ് വിപണനത്തിനെത്തിക്കുക. വിനോദത്തിനുവേണ്ടി മാത്രമാണ് വളർത്തുന്നതെങ്കിൽ വലിയ പോണ്ടുകളിൽ നടാം. നിത്യവും പൂക്കൾ ലഭിക്കും.
വിപണനവും ഓൺലൈൻ സാധ്യതകളും
ആമ്പലിന്റെ യഥാർത്ഥ ആരാധകർ കേരളത്തിലല്ല, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളാണെന്ന് വിജി പറയുന്നു. സമൂഹ മാധ്യമങ്ങളും ഓൺലൈൻ വിപണിയുമാണ് തുണയാകുന്നത്. പുതിയ ഇനങ്ങൾ വാങ്ങാനും സംരംഭകർ തമ്മിലുള്ള കൈമാറ്റങ്ങൾക്കും രാജ്യത്തെവിടെയുമുള്ള ആമ്പൽപ്രേമികളുമായി സൗഹൃദം സ്ഥാപിക്കാനുമെല്ലാം അവസരം വന്നത് ഓൺലൈൻ വിപണന സൗകര്യങ്ങൾ വന്നതോടെയാണ്.
മികച്ച പാക്കിങ് സംവിധാനങ്ങളും അതിവേഗം ആവശ്യക്കാരുടെ കൈകളിലെത്തിക്കുന്ന സ്വകാര്യ കൊറിയർ സംവിധാനങ്ങളുമെല്ലാം വിപണനം കൂടുതൽ എളുപ്പമാക്കുന്നു.
📞 ഫോൺ: 9961572183
പ്രിയപ്പെട്ട കാർഷിക സ്നേഹിതരേ,
നല്ലയിനം ഫലവൃക്ഷത്തൈകൾക്കായി നഴ്സറികളിൽ പോയി വലിയ വില കൊടുത്ത് മടുത്തോ? നമ്മൾ വാങ്ങുന്ന തൈകൾക്ക് ആഗ്രഹിച്ച ഗുണമേന്മ ലഭിക്കുന്നുണ്ടോ? ഇല്ലെങ്കിൽ ഇനി വിഷമിക്കേണ്ട. സ്വന്തമായി തൈകൾ ഉൽപ്പാദിപ്പിക്കാൻ നിങ്ങൾക്ക് പഠിക്കാം!
ഗ്രീൻ വില്ലേജ് ഒരുക്കുന്ന 'ഏകദിന ഗ്രാഫ്റ്റിംഗ് & ബഡ്ഡിംഗ് പരിശീലന ക്യാമ്പ്' (Batch 11) വരുന്ന ഏപ്രിൽ 12-ന് കോട്ടക്കലിൽ വെച്ച് നടക്കുന്നു.
എന്തുകൊണ്ട് നിങ്ങൾ ഈ ക്ലാസ്സിൽ പങ്കെടുക്കണം?
- ✅ 100% പ്രാക്ടിക്കൽ: പുസ്തകത്തിലെ അറിവല്ല, സ്വന്തം കൈകൊണ്ട് കത്തി പിടിച്ച് തൈകൾ ഒട്ടിച്ചു പഠിക്കാം.
- ✅ വിദഗ്ദ്ധ പരിശീലനം: കൃഷിയിലെ സംശയങ്ങൾക്ക് മറുപടി നൽകാൻ വിദഗ്ദ്ധർ കൂടെയുണ്ടാകും.
- ✅ ഫാം വിസിറ്റ്: ക്ലാസ്സിനോടൊപ്പം CHS ട്രോപ്പിക്കൽ ഫ്രൂട്ട് ഫാം സന്ദർശിക്കാനുള്ള അവസരം.
- ✅ സൗജന്യ കിറ്റ്: പഠിക്കാൻ ആവശ്യമായ ഗ്രാഫ്റ്റിംഗ് കത്തിയും ടേപ്പും അടങ്ങുന്ന കിറ്റ് സ്വന്തമായി ലഭിക്കും.
എന്തൊക്കെ പഠിക്കാം?
മാവ്, പ്ലാവ്, ജാതി, പേര, സപ്പോട്ട തുടങ്ങി ഒട്ടുമിക്ക ഫലവൃക്ഷങ്ങളും എങ്ങനെ ഗ്രാഫ്റ്റ് ചെയ്യാം (Grafting), ബഡ്ഡിംഗ് (Budding), ലെയറിംഗ് (Layering) തുടങ്ങിയ സാങ്കേതിക വിദ്യകൾ ലളിതമായി പഠിക്കാം.
| തീയതി | 2026 ഏപ്രിൽ 12 (ഞായർ) |
| സമയം | രാവിലെ 9:00 മുതൽ 3:00 വരെ |
| സ്ഥലം | CHS ട്രോപ്പിക്കൽ ഫ്രൂട്ട് ഫാം, ചിനക്കൽ (കോട്ടക്കൽ - നായടിപ്പാറ റോഡ്) |
| ഫീസ് | ₹1200/- (ഉച്ചഭക്ഷണം, ഗ്രാഫ്റ്റിംഗ് പഠന കിറ്റ് എന്നിവ ഉൾപ്പെടെ) |
⚠️ ആകെ 60 സീറ്റുകൾ മാത്രം! സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം പ്രവേശനം.
ഇപ്പോൾ തന്നെ സീറ്റ് ബുക്ക് ചെയ്യൂ 👉കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9656658737

