മധ്യ അമേരിക്കയിൽ നിന്നും കുടിയേറി കേരളത്തിലെ മതിലുകളിലും പുരപ്പുറങ്ങളിലും പടർന്നിറങ്ങി മഞ്ഞനിറത്തിന്റെ മാസ്മരികത പടർത്തുന്ന അധിനിവേശ സസ്യമാണിത്. ഇലത്തുമ്പത്തുള്ള മൂന്ന് മുള്ളുകൾ പോലെയുള്ള ഭാഗങ്ങൾ എവിടെയും പടർന്ന് നിറയാൻ അവയ്ക്ക് തുണയാകുന്നു.
ക്യാറ്റ്സ് ക്ലോ (Cat's Claw) എന്ന പേര് വന്നതെങ്ങനെ?
ബിഗ്നോണിയേസിയേ (Bignoniaceae) കുടുംബത്തിലാണ് ഇവയുടെ ജനനം. ഇലകൾ സംയുക്ത പത്രമായി കാണുന്നു.
മനോഹരിയെങ്കിലും അതിഭീകരി!
അധിനിവേശ ഭീഷണി ⚠️
കാര്യം ആളൊരു മഞ്ഞസുന്ദരിയാണെങ്കിലും സ്വന്തം ഇഷ്ടത്തിന് വിടുകയാണെങ്കിൽ കാട്ടിലെയും നാട്ടിലെയും സർവ്വമരങ്ങളിലും പടർന്നു കയറി അവയെ ശ്വാസം മുട്ടിച്ചു കൊല്ലാനുള്ള മെയ്‌ക്കരുത്തുണ്ട് ഡോളിക്കാണ്ട്രയ്ക്ക്.
- പൊക്കത്തിലും നീളത്തിലും (Vertically & Horizontally) പടർന്ന് നാശം വിതയ്ക്കാൻ കഴിയുമിവൾക്ക്.
- മണ്ണിനടിയിൽ കിഴങ്ങുകൾ ഉണ്ടാക്കി തപസ്സിരിക്കും. കാലാവസ്ഥ അനുകൂലമാകുമ്പോൾ പൊട്ടിമുളയ്ക്കും.
- ഭാരം കുറഞ്ഞ വിത്തുകൾ വഴി കാറ്റിലൂടെ കാടാകെ പരക്കാനും ഇവൾക്ക് കഴിയും.
ലോകമെമ്പാടുമുള്ള വില്ലത്തി
ഓസ്ട്രേലിയൻ നദീതട ആവാസ വ്യവസ്ഥയിലെ ഒന്നാം നമ്പർ ക്ഷുദ്രവള്ളിയാണ് കക്ഷി. അമേരിക്കയിലെ ടെക്‌സാസിലും ഹവായിയിലും അങ്ങനെ തന്നെ. നമ്മുടെ രാജ്യത്ത് ഹിമാചൽ പ്രദേശിലെ ബാൽ താഴ്‌വരയിൽ ഇപ്പോൾത്തന്നെ കക്ഷി അപായമണി മുഴക്കിക്കഴിഞ്ഞു. അവിടുത്തെ ഏതാണ്ട് 97 വിവിധ തരം ചെടികളെ ഇവൾ ബാധിച്ചു കഴിഞ്ഞതായി റിപ്പോർട്ടുണ്ട്. ആൽമരങ്ങളും മന്ദാരമരങ്ങളും ആണ് ഏറ്റവും ബാധിക്കപ്പെട്ടത്.
ചുറ്റിപ്പിണഞ്ഞു വരിഞ്ഞു മുറുക്കുന്നതിനൊപ്പം ഇതിന്റെ ഇലകൾ സ്രവിക്കുന്ന ചില രാസ വസ്തുക്കൾ (Allelochemicals) മറ്റ് വിത്തുകളും ചെടികളും മുളയ്ക്കുന്നതിനെ തടയുകയും ചെയ്യും. മണ്ണിന്റെ അടിയിൽ ജീവനോടെ ഇരിക്കുന്ന കിഴങ്ങുകൾ ഉള്ളിടത്തോളം അവസരം വരുന്നത് വരെ തക്കം പാർത്തുകഴിയാനും ഇവൾക്ക് കഴിയും.
പ്രിയപ്പെട്ട കാർഷിക സ്നേഹിതരേ,
നല്ലയിനം ഫലവൃക്ഷത്തൈകൾക്കായി നഴ്സറികളിൽ പോയി വലിയ വില കൊടുത്ത് മടുത്തോ? നമ്മൾ വാങ്ങുന്ന തൈകൾക്ക് ആഗ്രഹിച്ച ഗുണമേന്മ ലഭിക്കുന്നുണ്ടോ? ഇല്ലെങ്കിൽ ഇനി വിഷമിക്കേണ്ട. ഗ്രാഫ്റ്റിംഗ് നിങ്ങൾക്കും സ്വന്തമായി പഠിക്കാം!
ഗ്രീൻ വില്ലേജ് ഒരുക്കുന്ന 'ഏകദിന ഗ്രാഫ്റ്റിംഗ് & ബഡ്ഡിംഗ് പരിശീലന ക്യാമ്പ്' (Batch 11) വരുന്ന ഏപ്രിൽ 12-ന് കോട്ടക്കലിൽ വെച്ച് നടക്കുന്നു.
എന്തുകൊണ്ട് നിങ്ങൾ ഈ ക്ലാസ്സിൽ പങ്കെടുക്കണം?
- ✅ 100% പ്രാക്ടിക്കൽ: പുസ്തകത്തിലെ അറിവല്ല, സ്വന്തം കൈകൊണ്ട് കത്തി പിടിച്ച് തൈകൾ ഒട്ടിച്ചു പഠിക്കാം.
- ✅ വിദഗ്ദ്ധ പരിശീലനം: കൃഷിയിലെ സംശയങ്ങൾക്ക് മറുപടി നൽകാൻ വിദഗ്ദ്ധർ കൂടെയുണ്ടാകും.
- ✅ ഫാം വിസിറ്റ്: ക്ലാസ്സിനോടൊപ്പം CHS ട്രോപ്പിക്കൽ ഫ്രൂട്ട് ഫാം സന്ദർശിക്കാനുള്ള അവസരം.
- ✅ സൗജന്യ കിറ്റ്: പഠിക്കാൻ ആവശ്യമായ ഗ്രാഫ്റ്റിംഗ് കത്തിയും ടേപ്പും അടങ്ങുന്ന കിറ്റ് സ്വന്തമായി ലഭിക്കും.
എന്തൊക്കെ പഠിക്കാം?
മാവ്, പ്ലാവ്, റമ്പൂട്ടാൻ, അവോക്കാഡോ, സപ്പോട്ട, ജാതി, പേര തുടങ്ങി ഒട്ടുമിക്ക ഫലവൃക്ഷങ്ങളും എങ്ങനെ ഗ്രാഫ്റ്റ് ചെയ്യാം (Grafting), ബഡ്ഡിംഗ് (Budding), ലെയറിംഗ് (Layering) തുടങ്ങിയ സാങ്കേതിക വിദ്യകൾ ലളിതമായി പഠിക്കാം.
| തീയതി | 2026 ഏപ്രിൽ 12 (ഞായർ) |
| സമയം | രാവിലെ 9:00 മുതൽ 3:00 വരെ |
| സ്ഥലം | CHS ട്രോപ്പിക്കൽ ഫ്രൂട്ട് ഫാം, ചിനക്കൽ (കോട്ടക്കൽ - നായടിപ്പാറ റോഡ്) |
| ഫീസ് | ₹1200/- (ഉച്ചഭക്ഷണം, ഗ്രാഫ്റ്റിംഗ് പഠന കിറ്റ് എന്നിവ ഉൾപ്പെടെ) |
⚠️ ആകെ 60 സീറ്റുകൾ മാത്രം! സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം പ്രവേശനം.
ഇപ്പോൾ തന്നെ സീറ്റ് ബുക്ക് ചെയ്യൂ 👉കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9656658737
ഞങ്ങളുടെ WhatsApp അപ്ഡേറ്റുകൾ നേടൂ
കാർഷിക അറിവുകളും പുതിയ വിവരങ്ങളും വേഗത്തിൽ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലിലോ ഗ്രൂപ്പിലോ അംഗമാകുക.
📢 Follow our WhatsApp ChannelOR
Join WhatsApp Group