കശുവണ്ടി വില കുത്തനെ ഇടിഞ്ഞു; വേനൽമഴയിൽ കരിവാളിച്ച് കർഷകരുടെ പ്രതീക്ഷകൾ | Cashew Price Drop Kerala

ചെറുപുഴ വിപണിയിൽ വില കുത്തനെ ഇടിഞ്ഞതോടെ കശുവണ്ടി കർഷകർ കടുത്ത പ്രതിസന്ധിയിൽ. ഈ വർഷം കശുവണ്ടിക്ക് വിപണിയിൽ നിന്നു നല്ല വില ലഭിച്ചിരുന്നെങ്കിലും തുടർച്ചയായി പെയ്ത വേനൽമഴ കർഷകർക്ക് കനത്ത തിരിച്ചടിയായി മാറി.

സീസണിൽ ആദ്യം ഒരു കിലോ കശുവണ്ടിക്ക് 160 രൂപ വരെ വില ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 116 രൂപ മാത്രമാണ് കർഷകർക്ക് ലഭിക്കുന്നത്.

📉 ഇതോടെ ഒരു കിലോ കശുവണ്ടി വിൽക്കുന്ന കർഷകന് 44 രൂപയുടെ നഷ്ടമാണുണ്ടാക്കുന്നത്.

വില്ലനായി വേനൽമഴയും കറുപ്പ് നിറവും

വിലത്തകർച്ചയ്ക്ക് പുറമെ കർഷകർ വിൽപനയ്ക്ക് കൊണ്ടുവരുന്ന കശുവണ്ടി തിരിയാനും (തരം തിരിക്കാൻ) തുടങ്ങി. കറുപ്പ് നിറമുളള കശുവണ്ടി വാങ്ങാൻ വ്യാപാരികൾ മടികാണിക്കുകയാണ്. തുടർച്ചയായി മഴ പെയ്താൽ കശുവണ്ടി കറുപ്പ് നിറത്തിലാകും. ഇത്തരം കശുവണ്ടി വാങ്ങാൻ മൊത്തവ്യാപാരികൾ തയാറാകില്ല. ഇതാണ് കറുപ്പ് നിറത്തിലുള്ള കശുവണ്ടി കർഷകരിൽ നിന്നു വാങ്ങാൻ ചെറുകിട വ്യാപാരികൾ തയാറാകാത്തത്.

ഈ വർഷം കശുവണ്ടിക്ക് അനുയോജ്യമായ കാലാവസ്‌ഥയാണു ലഭിച്ചതെങ്കിലും അപ്രതീക്ഷിതമായി പെയ്ത വേനൽമഴ കർഷകർക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്.

തറവില വേണമെന്ന ആവശ്യം ശക്തം

കശുവണ്ടിയുടെ വില പിടിച്ചുനിർത്താൻ തറവില നിശ്ചയിച്ച് സംഭരണം ഏർപ്പെടുത്തണമെന്നു കർഷകർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലമേറെയായി. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്നു അനുകൂല നടപടിയൊന്നും ഉണ്ടാകുന്നില്ല. ഇതോടെ ലക്ഷക്കണക്കിനു രൂപയുടെ സാമ്പത്തിക നഷ്‌ടമാണ് കർഷകർക്കുണ്ടായത്.

അടുത്ത വർഷമെങ്കിലും കശുവണ്ടിക്ക് തറവില നിശ്ചയിച്ചു സംഭരണം ഏർപ്പെടുത്തണമെന്നാണ് പ്രതിസന്ധിയിലായ കർഷകരുടെ പ്രധാന ആവശ്യം.

Grafting Class Kerala

പ്രിയപ്പെട്ട കാർഷിക സ്നേഹിതരേ,

നല്ലയിനം ഫലവൃക്ഷത്തൈകൾക്കായി നഴ്സറികളിൽ പോയി വലിയ വില കൊടുത്ത് മടുത്തോ? നമ്മൾ വാങ്ങുന്ന തൈകൾക്ക് ആഗ്രഹിച്ച ഗുണമേന്മ ലഭിക്കുന്നുണ്ടോ? ഇല്ലെങ്കിൽ ഇനി വിഷമിക്കേണ്ട. സ്വന്തമായി തൈകൾ ഉൽപ്പാദിപ്പിക്കാൻ നിങ്ങൾക്ക് പഠിക്കാം!

ഗ്രീൻ വില്ലേജ് ഒരുക്കുന്ന 'ഏകദിന ഗ്രാഫ്റ്റിംഗ് & ബഡ്ഡിംഗ് പരിശീലന ക്യാമ്പ്' (Batch 11) വരുന്ന ഏപ്രിൽ 12-ന് കോട്ടക്കലിൽ വെച്ച് നടക്കുന്നു.

എന്തുകൊണ്ട് നിങ്ങൾ ഈ ക്ലാസ്സിൽ പങ്കെടുക്കണം?

  • 100% പ്രാക്ടിക്കൽ: പുസ്തകത്തിലെ അറിവല്ല, സ്വന്തം കൈകൊണ്ട് കത്തി പിടിച്ച് തൈകൾ ഒട്ടിച്ചു പഠിക്കാം.
  • വിദഗ്ദ്ധ പരിശീലനം: കൃഷിയിലെ സംശയങ്ങൾക്ക് മറുപടി നൽകാൻ വിദഗ്ദ്ധർ കൂടെയുണ്ടാകും.
  • ഫാം വിസിറ്റ്: ക്ലാസ്സിനോടൊപ്പം CHS ട്രോപ്പിക്കൽ ഫ്രൂട്ട് ഫാം സന്ദർശിക്കാനുള്ള അവസരം.
  • സൗജന്യ കിറ്റ്: പഠിക്കാൻ ആവശ്യമായ ഗ്രാഫ്റ്റിംഗ് കത്തിയും ടേപ്പും അടങ്ങുന്ന കിറ്റ് സ്വന്തമായി ലഭിക്കും.

എന്തൊക്കെ പഠിക്കാം?

മാവ്, പ്ലാവ്, ജാതി, പേര, സപ്പോട്ട തുടങ്ങി ഒട്ടുമിക്ക ഫലവൃക്ഷങ്ങളും എങ്ങനെ ഗ്രാഫ്റ്റ് ചെയ്യാം (Grafting), ബഡ്ഡിംഗ് (Budding), ലെയറിംഗ് (Layering) തുടങ്ങിയ സാങ്കേതിക വിദ്യകൾ ലളിതമായി പഠിക്കാം.

തീയതി 2026 ഏപ്രിൽ 12 (ഞായർ)
സമയം രാവിലെ 9:00 മുതൽ 3:00 വരെ
സ്ഥലം CHS ട്രോപ്പിക്കൽ ഫ്രൂട്ട് ഫാം, ചിനക്കൽ (കോട്ടക്കൽ - നായടിപ്പാറ റോഡ്)
ഫീസ് ₹1200/- (ഉച്ചഭക്ഷണം, പഠന കിറ്റ് എന്നിവ ഉൾപ്പെടെ)

⚠️ ആകെ 60 സീറ്റുകൾ മാത്രം! സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം പ്രവേശനം.

ഇപ്പോൾ തന്നെ സീറ്റ് ബുക്ക് ചെയ്യൂ 👉

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9656658737

ഗ്രീൻ വില്ലേജ് വാട്‌സാപ്പ് ഗ്രൂപ്പിൽ ചേരൂ


Click to Join Group

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section