പഴം പൊരി | pazham pori

പഴം പൊരി | pazham pori

GREEN VILLAGE 0

 
ചേരുവകള്‍

പഴുത്ത ഏത്തന്‍പഴം കട്ടികുറച്ച് 3 ഇഞ്ച് നീളത്തില്‍ അരിഞ്ഞത് - ½ കിലോ
പഞ്ചസാര പൊടിച്ചത് - ¼ കപ്പ്
മഞ്ഞള്‍പൊടി - ¼ ടീസ്പൂണ്‍
എള്ള് - 1 ടീസ്പൂണ്‍
മൈദ - 2 കപ്പ്
അരിപൊടി - 3 ടീസ്പൂണ്‍
ഉപ്പ് - 1 നുള്ള്
എണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പഴം ഒരേ നീളത്തിലും വണ്ണത്തിലും അരിഞ്ഞു വയ്ക്കുക. മൈദ മാവ്, അരിമാവ്, പഞ്ചസാര, എള്ള്, മഞ്ഞള്‍പൊടി, ഇവ വെള്ളം ചേര്‍ത്ത് കുറുക്കെ കലക്കി വയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് തിളക്കുമ്പോള്‍ അരിഞ്ഞ പഴം ഓരോന്നായി മാവില്‍ നല്ലപോലെ മാവു പൊതിഞ്ഞു വരത്തക്കവണ്ണം മാവില്‍ മുക്കി തിളച്ച എണ്ണയില്‍ ഇട്ട് രണ്ടുപുറവും വറുത്തെടുക്കുക.

إرسال تعليق

0 تعليقات
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Bottom Post Ad