മാമ്പഴക്കൂട്ടത്തിൽ മല്ലികയാണ് താരം - പ്രമോദ് മാധവൻ | Pramod Madhavan

മാമ്പഴക്കൂട്ടത്തിൽ മല്ലികയാണ് താരം - പ്രമോദ് മാധവൻ | Pramod Madhavan

GREEN VILLAGE 0

📝 പ്രമോദ് മാധവൻ എഴുതുന്നു...

ആഹാ.. അതെന്നാണ് രമണാ മൽഗോവയെ മറികടന്നു മല്ലിക പ്രിയതരമായത്? അതേ. ഇപ്പോൾ മല്ലികയാണ് താരം. അച്ഛനും അമ്മയും പ്രശസ്തരെങ്കിൽ മക്കൾ മോശക്കാരാകുമോ? "പായുന്നവന്റെ മോൻ പറക്കും" എന്നല്ലേ ബനാന ടോക്ക് (പഴം ചൊല്ല്).

Mallika Mango Kerala

🥭 വിപണിയിൽ ക്ലച്ച് പിടിക്കാൻ മാവിന് വേണ്ട 12 ഗുണങ്ങൾ

മാമ്പഴത്തിന്റെ ഇനം Table variety (പഴമായി കഴിക്കാൻ പറ്റിയത്) എന്ന നിലയിൽ മാർക്കറ്റിൽ ക്ലച്ച് പിടിക്കണമെങ്കിൽ മാവിന് അഭികാമ്യമായ കുറച്ച് ഗുണങ്ങൾ ഉണ്ടാകണം:

  • നേരത്തെ പാകമാകണം (Early variety): എങ്കിൽ വിപണിയിൽ നല്ല വില കിട്ടും. എല്ലായിടത്തും മാങ്ങാ ആയിക്കഴിയുമ്പോൾ ആണ് വിളവെടുപ്പ് എങ്കിൽ വില കുറയും. കുറച്ചേ പിടിക്കുന്നുള്ളൂ എങ്കിലും നേരത്തേ പിടിക്കണം.
  • എല്ലാ കൊല്ലവും വിളവ് (Regular Bearing): ചില മാവിനങ്ങൾക്ക് "ഒന്നിരാടൻ പിടിത്തം" (Alternate Bearing) എന്ന നടപ്പ് ദോഷം ഉണ്ട്.
  • നല്ല തൊലിക്കട്ടിയും സൂക്ഷിപ്പ് കാലാവധിയും (Long shelf life)
  • ഭേദപ്പെട്ട വലിപ്പം & ആകർഷകമായ ആകൃതി
  • പഴുക്കുമ്പോൾ നല്ല നിറം
  • വലിപ്പം കുറഞ്ഞ മാങ്ങയണ്ടി (Stone/വിത്ത്)
  • കുറഞ്ഞ നാരിന്റെ അംശം
  • കാമ്പിന് അഭികാമ്യമായ Acid-sugar അനുപാതം & ആകർഷകമായ സുഗന്ധം
  • രോഗപ്രതിരോധം: Mango malformation, spongy tissue disorder, die back disease, fruit fly എന്നീ രോഗങ്ങൾക്കും കീടങ്ങൾക്കും എതിരെ പ്രതിരോധ ശേഷി.
  • മരത്തിന് ഒരുപാട് വലിപ്പം വയ്ക്കാത്ത പ്രകൃതം.

ഏത് മാവിനുണ്ട് ഈ ഗുണങ്ങളെല്ലാം? 'ലക്ഷം മാവുകൾ കൂടുമ്പോൾ അതിൽ ലക്ഷണമൊത്തവർ ഒന്നോ രണ്ടോ' എന്നല്ലേ കവിവര്യൻ പാടിയത്? ഈ എല്ലാ ഗുണവും ഉള്ള ഒറ്റ ഇനം എന്ന് ഒന്ന് ഇല്ലെങ്കിലും ഉള്ളതിൽ ഇവൾ, മല്ലിക.. ലക്ഷണമൊത്തവൾ....

🧬 നീലവും ദശ്ശേരിയും ചേർന്നൊരു കിന്നരം!

അമ്മ നീലം: പാണ്ടി നാട്ടുകാരിയാണ്. വിപണിയിൽ എത്താൻ അല്പം വൈകുമെന്ന് മാത്രം. നല്ല പിടുത്തം. എല്ലാ കൊല്ലവും കായ്ക്കും (Regular Bearer). നല്ല തൊലിക്കട്ടി. നല്ല മധുരം.

അച്ഛൻ ദശ്ശേരി (Dusheri): ഉത്തർ പ്രദേശ് കാരൻ. ഒന്നിരാടൻ ആണ്. Mid season variety. ഒട്ടും നാരില്ലാത്ത കാമ്പ്. കനം കുറഞ്ഞ മാങ്ങയണ്ടി. ഹൃദയഹാരിയായ സുഗന്ധം. ഒട്ടും മോശക്കാരൻ അല്ല കക്ഷിയും.

അരം + അരം = കിന്നരം! 🤪 അവർക്ക് പിറന്ന കടിഞ്ഞൂൽ സന്തതി മല്ലിക. Indian Agricultural Research Institute ലെ ഗവേഷകൻ Dr. രാംനാഥ് സിംഗ് ആയിരുന്നു ഇവളുടെ പിറവിക്ക് പിന്നിലെ സൂത്രധാരൻ.

(1979 ൽ Dr. പിയൂഷ്‌ കാന്തി മജുംദാർ മറ്റൊരു ശ്രമം നടത്തി. ഇത്തവണ അച്ഛനെയും അമ്മയെയും ഒന്ന് തിരിച്ചിട്ടു. മമ്മി ദശ്ശേരി, ഡാഡി നീലം. അപ്പോൾ കിട്ടിയ സന്തതിയാണ് കുള്ളൻ മാവ് ആയ അമ്രപാലി).

🔥 MUST READ സ്യൂഡോമോണാസ്: മുറിവുണക്കാൻ മാത്രമല്ല, കൃഷിയിൽ വിസ്മയം തീർക്കുന്ന ഈ ജീവാണുവളത്തെക്കുറിച്ച് അറിയാമോ? ➔

🌟 മല്ലികയുടെ സവിശേഷതകൾ

  • 👉 മല്ലിക ഒരു mid-season variety ആണെന്ന് പറയാം. മൂത്ത് വിളഞ്ഞ മാങ്ങാകൾ വിപണിയിൽ എത്തുന്നത് മെയ്‌ - ജൂൺ മാസത്തിൽ.
  • 👉 മൂത്ത് പഴുത്താൽ നല്ല മഞ്ഞ നിറം (Cadmium Yellow). ചെറിയ വെള്ളക്കുത്തുകൾ തൊലിയിൽ കാണാം. 500-700 ഗ്രാം വലിപ്പമുള്ള മാങ്ങകൾ.
  • 👉 എല്ലാ കൊല്ലവും ഭേദപ്പെട്ട രീതിയിൽ കായ്കൾ തരും. വലിയ വലിപ്പം വയ്ക്കാത്ത പ്രകൃതമാണ് മരത്തിന്.
  • 👉 നാര് തീരെ ഇല്ല. നല്ല തേൻ മധുരം. മാങ്ങയണ്ടി ഇല്ല എന്ന് തന്നെ പറയാം. നീലവും ബംഗാനപ്പള്ളിയും ഒക്കെ 70-75 രൂപ നിരക്കിൽ വിപണിയിൽ കിട്ടുമ്പോൾ മല്ലികയുടെ വില നൂറിന് പുറത്ത് പോകും.

⚠️ ശ്രദ്ധിക്കുക: മാവിൽ നിന്നും തന്നെ വിളഞ്ഞതിന് ശേഷം പറിച്ച് പഴുപ്പിക്കാൻ വയ്ക്കണം. മാവിൽ നിന്ന് പഴുക്കരുത് എന്ന് വിദഗ്ധർ പറയുന്നു. നന്നായി വിളഞ്ഞ് പച്ച നിറം ഉള്ളപ്പോൾ തന്നെ പറിയ്ക്കണം. നാലഞ്ച് ദിവസം ഇരുന്ന് പഴുക്കുമ്പോൾ ആ ആസ്വാദ്യകരമായ മണം ഉണ്ടാകും. ശരിക്കും വിളയാതെയാണ് പറിക്കുന്നതെങ്കിൽ പണി പാളും! (Reliance Fresh ൽ നിന്നും ഒന്ന് രണ്ട് തവണ വാങ്ങി എനിയ്ക്ക് അബദ്ധം പറ്റിയിട്ടുണ്ട്).

✈️ അമേരിക്കയും ജപ്പാനും കീഴടക്കിയ മല്ലിക

എഴുപതുകളുടെ ആദ്യം ഇറങ്ങിയ ഇനം ആയിരുന്നെങ്കിലും ആരും മല്ലികയ്ക്ക് വേണ്ടത്ര ബഹുമാനവും പ്രചാരണവും കൊടുത്തില്ല. 1978 ൽ Frank Smathers Jr ഇവളെ South Florida യിലേക്ക് കൊണ്ട് പോയി. അവിടെ പ്രിയങ്കരിയായി. അവിടെ നിന്നും സ്ഥിരമായി Fairchild Botanic Garden International Mango Festival ൽ മല്ലികച്ചേച്ചി പങ്കെടുക്കാൻ തുടങ്ങിയതോടെ ശുക്രൻ തെളിഞ്ഞു. മല്ലിക തൈകൾ തേടി അമേരിക്കയിൽ നിന്നും ജപ്പാനിൽ നിന്നും വിളികൾ വരാൻ തുടങ്ങിയതോടെ നമ്മുടെ ആൾക്കാരും ഗൗനിക്കാൻ തുടങ്ങി. വിദേശികൾ, പ്രത്യേകിച്ചും ജപ്പാൻകാർ മല്ലികയോട് ഒരു പ്രത്യേക പ്രതിപത്തി കാണിക്കുന്നുണ്ടത്രേ!

വാൽ കഷ്ണം: ഞാനും പ്രിയ സുഹൃത്ത് കൃഷിവകുപ്പിൽ നിന്നും കൃഷി ഫീൽഡ് ഓഫീസർ ആയി വിരമിച്ച അനിൽകുമാർ സാറും (നെടുങ്ങോലം, MLA Jn, അരവിന്ദ് നഴ്സറി) പലപ്പോഴും മാവിനങ്ങളെക്കുറിച്ച് സംസാരിക്കാറുണ്ട്. അപ്പോൾ അദ്ദേഹം പറയാറുണ്ട്; നിങ്ങൾക്ക് മൂന്ന് മാവ് വീട്ടിൽ വെയ്ക്കാൻ സ്ഥലസൗകര്യമുണ്ടെങ്കിൽ അതിൽ മൂന്നാമി മല്ലിക തന്നെ ആയിക്കോട്ടേ എന്ന്. പക്ഷെ ആകെ ഒരു മാവിന് മാത്രമേ സ്ഥലം ഉള്ളൂ എങ്കിൽ അത് തെക്കൻ കേരളത്തിൽ ആണെങ്കിൽ, ഒന്നും രണ്ടും കാലപ്പാടിയോ കൊട്ടൂർക്കോണമോ ആകുന്നതാകും നന്ന്.

നല്ല മാവിൻ തൈകൾ അദ്ദേഹത്തിന്റെ നഴ്സറിയിൽ ലഭിക്കും. Ph: +91 94470 81222

🥭 പ്രകൃതിയുടെ മധുരം... 100% ഓർഗാനിക്! 🥭

ഗ്രീൻ വില്ലേജിൽ നിന്നും നാടൻ മല്ലിക മാമ്പഴം

രാസവളങ്ങളോ കീടനാശിനികളോ തൊട്ടുതീണ്ടാത്ത നമ്മുടെ സ്വന്തം പറമ്പിലെ മല്ലിക മാമ്പഴം. കാർബൈഡ് വെക്കാതെ സ്വാഭാവികമായി പഴുപ്പിച്ചെടുത്തത്. അതിമനോഹരമായ സുഗന്ധവും തേൻമധുരവും!

വിലവിവരങ്ങൾ (കൊറിയർ ചാർജ് ഉൾപ്പെടെ):

  • 🥭 ഒരു പീസിന് : ₹180
  • 📦 ഒരു കിലോയ്ക്ക്: ₹380
  • ✅ 100% വിഷരഹിതം
  • ✅ സ്വാഭാവികമായി പഴുപ്പിച്ചത്
  • ✅ കേരളത്തിൽ എവിടെയും ഫ്രീ കൊറിയർ ഡെലിവറി

ആകെ 50 എണ്ണം മാത്രം സ്റ്റോക്ക്! (Limited Stock)

💬 ഓർഡർ ചെയ്യാൻ വാട്സ്ആപ്പ് ചെയ്യുക

അല്ലെങ്കിൽ വിളിക്കുക: 9656658737

🌟 പ്രത്യേക അറിയിപ്പ്: ഗ്രാഫ്റ്റിംഗ് ക്ലാസ്സ് 🌟

മാവ്, പ്ലാവ്, റോസ്, റമ്പൂട്ടാൻ തുടങ്ങി ഒട്ടുമിക്ക ചെടികളും എങ്ങനെ ഗ്രാഫ്റ്റ് ചെയ്യാമെന്ന് 100% പ്രാക്ടിക്കലായി പഠിക്കാൻ ഒരു സുവർണ്ണാവസരം!

Grafting Class Kerala

ഗ്രീൻ വില്ലേജ് ഒരുക്കുന്ന 'ഏകദിന ഗ്രാഫ്റ്റിംഗ് & ബഡ്ഡിംഗ് പരിശീലന ക്യാമ്പ്' (Batch 12) വരുന്ന മെയ് 10 ഞായറാഴ്ച കോട്ടക്കലിൽ വെച്ച് നടക്കുന്നു.

ക്ലാസ്സ് ബുക്ക് ചെയ്യാൻ ക്ലിക്ക് ചെയ്യുക ➔

📲 ഞങ്ങളുടെ WhatsApp അപ്ഡേറ്റുകൾ നേടൂ

കാർഷിക വാർത്തകളും പുതിയ അറിവുകളും ഏറ്റവും വേഗത്തിൽ അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക:

إرسال تعليق

0 تعليقات
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Bottom Post Ad