ഇന്ന് ലോക പഴംപൊരി ദിനം | Today world day of fried banana

ഇന്ന് ലോക പഴം പൊരി ദിനം



1905 ഇൽ പൊന്നാനി യിലെ കടപ്പുറം ഭാഗത്ത്‌ ചായക്കട നടത്തിയിരുന്ന കറുമകാട്ടിൽ പരീകുട്ടി കാക്കയാണു ആദ്യമായി പഴം പൊരി ഉണ്ടാക്കി ചായ കടയിലൂടെ വിൽപന തുടങ്ങിയതെന്നാണു ചരിത്രം പറയുന്നത്‌. പൊന്നാനി കടപ്പുറം വഴി വന്ന പോർച്ചുഗീസ്‌ കച്ചവടക്കാർ പരീകുട്ടികാക്കാന്റെ പഴം പൊരി കഴിച്ചാണു കേരളത്തിൽ കച്ചവടം തുടങ്ങിയിരുന്നതെന്ന് "ദ ജേണി ഓഫ്‌ കേരള" എന്ന പുസ്തകത്തിൽ പറയുന്നുണ്ട്‌. 
പോർച്ചുഗീസുകാർ ഈ പലഹാരത്തെ പഴം ഓഫ്‌ പരീ കുട്ടി" എന്നായിരുന്നു ആ കാലത്ത്‌ വിളിച്ചിരുന്നത്‌ എന്ന് പറയപ്പെടുന്നു. അത്‌ പിന്നീട്‌ ലോപിച്ചാണു പഴം പൊരി എന്നായി മാറിയത്‌ എന്ന് കരുതപ്പെടുന്നുണ്ട്‌.
ലോകമെമ്പാടുമുള്ള തീറ്റ പ്രിയർക്ക്‌ വേണ്ടി തിളച്ച എണ്ണയിലേക്ക്‌ ചാടിയ പഴത്തിന്റെ ത്യാഗോജ്ജ്വലമായ ഓർമ്മ ദിവസമാണിന്ന്. അത്‌ കൊണ്ട്‌ തന്നെയാണു ഈ ദിവസം ലോക പഴം പൊരി ദിനമായി ആചരിക്കുന്നത്‌...







എല്ലാ പഴം പൊരി പ്രേമികൾക്കും പഴം പൊരിദിനാശംസകൾ...



Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section