വീട്ടിൽ തന്നെ കിവി കൃഷി ചെയ്യാം: അറിയേണ്ട കാര്യങ്ങൾ | Kiwi Farming in Kerala

വി​റ്റാമിൻ സി,​ ഇ,​ പൊട്ടാസ്യം,​ ഫെെബ‌ർ,​ ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ പഴമാണ് കിവി. പച്ച നിറത്തിലെ മൃദുവായ കിവി 'ചെെനീസ് നെല്ലിക്ക' എന്നാണ് ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും ചർമ്മ ആരോഗ്യം സംരക്ഷിക്കാനും കിവി സഹായിക്കുന്നു. ദിവസവും രണ്ട് കിവി കഴിക്കുന്നത് മികച്ച ഉറക്കം നൽകും.

എന്നാൽ നല്ല വിലകൊടുത്താൽ മാത്രമേ ഇവ വാങ്ങാൻ കഴിയൂ. അതുകൊണ്ട് തന്നെ പലരും കിവി അധികം വാങ്ങാറില്ല. വിപണിയിൽ കിലോയ്ക്ക് 200 മുതൽ 500 രൂപ വരെയാണ് ഇതിന്റെ വില. പക്ഷേ അൽപം ഒന്ന് ശ്രദ്ധിച്ചാൽ നമ്മുടെ വീട്ടിൽ തന്നെ കിവി കൃഷി ചെയ്യാം. കേരളത്തിലെ ചില പ്രത്യേക കാലാവസ്ഥകൾ ഇതിന് തികച്ചും അനുയോജ്യമാണ്.

ഒരിക്കൽ നട്ടു പിടിപ്പിച്ച് നല്ലപോലെ പരിപാലിച്ചാൽ 30 മുതൽ 40 വർഷം വരെ തുടർച്ചയായി വിളവ് ലഭിക്കുന്ന മികച്ചൊരു കൃഷിയാണിത്.

അനുയോജ്യമായ കാലാവസ്ഥയും മണ്ണും

കിവി ഒരു ശീതകാല സസ്യമാണ്. എന്നിരുന്നാലും മിതമായ കാലാസ്ഥയിലും ഇത് വളരും. കഠിനമായ ചൂട് കിവി ചെടികൾക്ക് താങ്ങാനാവില്ല. വളർച്ചാ ഘട്ടത്തിൽ 15 ഡിഗ്രി സെൽഷ്യസ് മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലയാണ് ഏറ്റവും നല്ലത്. നല്ല നീർവാർച്ചയുള്ള, ജെെവാംശമുള്ള മണ്ണാണ് കിവി കൃഷി ചെയ്യാൻ തിരഞ്ഞെടുക്കേണ്ടത്.

കൃഷി ചെയ്യുന്ന രീതി

വിത്തുകളിൽ നിന്നും തൈകളിൽ നിന്നും കിവി ചെടികൾ വളർത്തിയെടുക്കാം. കൃഷി ചെയ്യുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

  • ആൺ-പെൺ അനുപാതം: കിവി ചെടികളിൽ ആൺ ചെടിയും പെൺ ചെടിയും വെവ്വേറെയാണ്. പരാഗണം കൃത്യമായി നടക്കാൻ 8-9 പെൺ ചെടികൾക്ക് ഒരു ആൺ ചെടി എന്ന അനുപാതത്തിൽ വേണം തൈകൾ നടാൻ.
  • നടീൽ രീതി: ഒരു മീറ്റർ വീതിയിലും ആഴത്തിലുമുള്ള കുഴികളെടുത്ത്, അതിൽ ചാണകപ്പൊടിയും മേൽമണ്ണും ചേർത്ത് നിറച്ചതിന് ശേഷമാണ് തൈകൾ നടേണ്ടത്. സാധാരണയായി വസന്തകാലത്താണ് തൈകൾ നടാൻ ഏറ്റവും അനുയോജ്യം.
  • പന്തൽ ഒരുക്കൽ: കിവി പടർന്നുവളരുന്ന സ്വഭാവമുള്ള സസ്യമാണ്. അതിനാൽ മുന്തിരിക്ക് നൽകുന്നതുപോലെ പന്തലുകളോ താങ്ങുകളോ നിർബന്ധമായും നൽകണം.
  • വളപ്രയോഗം: ചാണകപ്പൊടിക്ക് പുറമെ നെെട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം (NPK) എന്നിവയും കൃത്യമായ അളവിൽ വളമായി നൽകാം.
  • ജലസേചനം: വേനൽക്കാലത്ത് കിവി ചെടികൾക്ക് കൃത്യമായ നന ആവശ്യമാണ്.

കേരളത്തിൽ എവിടെയൊക്കെ കൃഷി ചെയ്യാം?

ചൂടുള്ള കാലാവസ്ഥ കിവി കൃഷിയ്ക്ക് ഒട്ടും അനുയോജ്യമല്ല. എന്നാൽ ചില സാഹചര്യങ്ങളിൽ കേരളത്തിലും കിവി കൃഷി വിജയകരമായി ചെയ്യാം. സമുദ്രനിരപ്പിൽ നിന്ന് 1000 മീറ്ററിൽ കൂടുതൽ ഉയരമുള്ള പ്രദേശങ്ങളാണ് ഇതിന് ഏറ്റവും അനുയോജ്യം. അതിനാൽ കേരളത്തിൽ ഇടുക്കി, വയനാട് തുടങ്ങിയ തണുപ്പുള്ള ഹൈറേഞ്ച് പ്രദേശങ്ങളിൽ കിവി കൃഷി മികച്ച രീതിയിൽ പരീക്ഷിക്കാവുന്നതാണ്.

നന്നായി പരിപാലിച്ചാൽ നട്ട് മൂന്നോ നാലോ വർഷമെടുക്കുമ്പോൾ ചെടികൾ കായ്ച്ചു തുടങ്ങും. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലാണ് പ്രധാന വിളവെടുപ്പ് കാലം.

Grafting Class Kerala

പ്രിയപ്പെട്ട കാർഷിക സ്നേഹിതരേ,

നല്ലയിനം ഫലവൃക്ഷത്തൈകൾക്കായി നഴ്സറികളിൽ പോയി വലിയ വില കൊടുത്ത് മടുത്തോ? നമ്മൾ വാങ്ങുന്ന തൈകൾക്ക് ആഗ്രഹിച്ച ഗുണമേന്മ ലഭിക്കുന്നുണ്ടോ? ഇല്ലെങ്കിൽ ഇനി വിഷമിക്കേണ്ട. സ്വന്തമായി തൈകൾ ഉൽപ്പാദിപ്പിക്കാൻ നിങ്ങൾക്ക് പഠിക്കാം!

ഗ്രീൻ വില്ലേജ് ഒരുക്കുന്ന 'ഏകദിന ഗ്രാഫ്റ്റിംഗ് & ബഡ്ഡിംഗ് പരിശീലന ക്യാമ്പ്' (Batch 11) വരുന്ന ഏപ്രിൽ 12-ന് കോട്ടക്കലിൽ വെച്ച് നടക്കുന്നു.

എന്തുകൊണ്ട് നിങ്ങൾ ഈ ക്ലാസ്സിൽ പങ്കെടുക്കണം?

  • 100% പ്രാക്ടിക്കൽ: പുസ്തകത്തിലെ അറിവല്ല, സ്വന്തം കൈകൊണ്ട് കത്തി പിടിച്ച് തൈകൾ ഒട്ടിച്ചു പഠിക്കാം.
  • വിദഗ്ദ്ധ പരിശീലനം: കൃഷിയിലെ സംശയങ്ങൾക്ക് മറുപടി നൽകാൻ വിദഗ്ദ്ധർ കൂടെയുണ്ടാകും.
  • ഫാം വിസിറ്റ്: ക്ലാസ്സിനോടൊപ്പം CHS ട്രോപ്പിക്കൽ ഫ്രൂട്ട് ഫാം സന്ദർശിക്കാനുള്ള അവസരം.
  • സൗജന്യ കിറ്റ്: പഠിക്കാൻ ആവശ്യമായ ഗ്രാഫ്റ്റിംഗ് കത്തിയും ടേപ്പും അടങ്ങുന്ന കിറ്റ് സ്വന്തമായി ലഭിക്കും.

എന്തൊക്കെ പഠിക്കാം?

മാവ്, പ്ലാവ്, ജാതി, പേര, സപ്പോട്ട തുടങ്ങി ഒട്ടുമിക്ക ഫലവൃക്ഷങ്ങളും എങ്ങനെ ഗ്രാഫ്റ്റ് ചെയ്യാം (Grafting), ബഡ്ഡിംഗ് (Budding), ലെയറിംഗ് (Layering) തുടങ്ങിയ സാങ്കേതിക വിദ്യകൾ ലളിതമായി പഠിക്കാം.

തീയതി 2026 ഏപ്രിൽ 12 (ഞായർ)
സമയം രാവിലെ 9:00 മുതൽ 3:00 വരെ
സ്ഥലം CHS ട്രോപ്പിക്കൽ ഫ്രൂട്ട് ഫാം, ചിനക്കൽ (കോട്ടക്കൽ - നായടിപ്പാറ റോഡ്)
ഫീസ് ₹1200/- (ഉച്ചഭക്ഷണം, ഗ്രാഫ്റ്റിംഗ് പഠന കിറ്റ് എന്നിവ ഉൾപ്പെടെ)

⚠️ ആകെ 60 സീറ്റുകൾ മാത്രം! സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം പ്രവേശനം.

ഇപ്പോൾ തന്നെ സീറ്റ് ബുക്ക് ചെയ്യൂ 👉

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9656658737

ഗ്രീൻ വില്ലേജ് വാട്‌സാപ്പ് ഗ്രൂപ്പിൽ ചേരൂ


Click to Join Group

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section