ഈ മാറ്റത്തിന് പിന്നിൽ പല കാരണങ്ങളുണ്ട്. റബർകൃഷിയിൽ നിന്നും ലഭിക്കുന്ന കുറഞ്ഞ ലാഭം, ടാപ്പ് ചെയ്യാൻ ആളെ കിട്ടാത്ത അവസ്ഥ, ദൂരെയിരുന്നു ചെയ്യാൻ കഴിയാത്ത പരിപാലന പ്രശ്നങ്ങൾ എന്നിവയൊക്കെയാണ് അതിൽ പ്രധാനം. ഇതൊക്കെ ആളുകളെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. ഹോം ഗ്രോൺ പോലെയുള്ള നഴ്സറികളുടെ സ്വാധീനം ഈ മാറ്റത്തിന് ഉത്തേജക ശക്തി ആകുന്നുണ്ട്.
വിദേശ പഴവർഗ്ഗ വിളകളിൽ കർഷകരെ ഏറ്റവും കൂടുതൽ ആകർഷിച്ചിരിക്കുന്നത് റമ്പൂട്ടാനാണ്.
വാണിജ്യ റമ്പുട്ടാൻ കൃഷി: ശ്രദ്ധിക്കേണ്ട 11 കാര്യങ്ങൾ
റമ്പുട്ടാൻ കൃഷി വാണിജ്യ അടിസ്ഥാനത്തിൽ ചെയ്യുന്നവർ താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചിരിക്കണം:
ഭാവിയിലെ വിപണിയും സാധ്യതകളും
കേരളത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന നാഷണൽ ഹൈവേയുടെ വികസനവും വിഴിഞ്ഞം പോർട്ടിന്റെ വികസനവും ഇത്തരത്തിലുള്ള ഉന്നതമൂല്യമുള്ള പഴവർഗ്ഗ വിളകളുടെ കൃഷി വികസനത്തെ വലിയതോതിൽ സഹായിക്കും. വളരെ ഷെൽഫ് ലൈഫ് കുറഞ്ഞ ഉൽപ്പന്നമായതുകൊണ്ട് തോട്ടത്തിന്റെ പുതുമയോടെ (Garden Fresh) തന്നെ ഉപഭോക്താവിൽ എത്തണം. കർഷകനോ കച്ചവടക്കാരനോ അതിന് ആവശ്യമായുള്ള കോൾഡ് ചെയിൻ സൗകര്യങ്ങൾ ഉണ്ടാകണം.
കേരളത്തിൽ ഇപ്പോൾ ഏതാണ്ട് 7000 ഹെക്ടറിൽ റംബുട്ടാൻ കൃഷി വ്യാപിച്ചതായി ഹോം ഗ്രോൺ വൃത്തങ്ങൾ നിരീക്ഷിക്കുന്നു. ഗതാഗത സംഭരണ സൗകര്യങ്ങൾ വർധിക്കുന്നതിനനുസരിച്ച് അടുത്ത 30 വർഷത്തിനുള്ളിൽ ഇത് നാലുലക്ഷം ഹെക്ടറിലേക്ക് എത്തിയേക്കാം എന്ന് കരുതുന്നവരുണ്ട്. ഇപ്പോഴുള്ള വില ഭാവിയിൽ ലഭിക്കില്ല എന്നും കരുതപ്പെടുന്നു. കിലോയ്ക്ക് 75 - 90 രൂപ നിരക്കിൽ ഇതിന്റെ വില സ്ഥിരപ്പെട്ടേക്കാം. ഈ നിരക്കിൽ നൽകിയാൽ ലാഭം ഉണ്ടാകുമെങ്കിൽ മാത്രം ഇതിലേക്ക് ഇറങ്ങിയാൽ മതിയാകും.
N18 പോലെയുള്ള ആകർഷകമായ നിറവും താരതമ്യേന മെച്ചപ്പെട്ട ഷെൽഫ് ലൈഫും ഉള്ള ഇനങ്ങൾ തന്നെയാകും വാണിജ്യ തോട്ടങ്ങൾക്ക് ഉചിതം. വീട്ടാവശ്യങ്ങൾക്ക് (Homestead Cultivation) സീസർ, E35, കിംഗ് പോലെയുള്ള ഇനങ്ങൾ പരിഗണിക്കാം.
റംബുട്ടാൻ, മാങ്കോസ്റ്റീൻ, ഡ്രാഗൺ ഫ്രൂട്ട്, അവക്കേഡോ എന്നിവയ്ക്കൊപ്പം നല്ലയിനം പ്ലാവുകളും മാവുകളും കൂടി ഇടകലർത്തി കൃഷി ചെയ്യുന്നത് വർഷം മുഴുവൻ പണിക്കാരെ നിലനിർത്തുന്നതിനും നിരന്തര വരുമാനം ഉറപ്പാക്കുന്നതിനും സഹായിക്കും.
പ്ലാന്റേഷൻ നിയമങ്ങളിൽ ഉചിതമായ ഭേദഗതികൾ വരുത്തി ഇതിന് ആക്കം കൂട്ടാൻ സർക്കാർ മുന്നോട്ടുവരുന്ന പക്ഷം മധ്യ ഏഷ്യൻ രാജ്യങ്ങളിലേക്കും ഇന്ത്യയിലെ മെട്രോ സിറ്റികളിലേക്കും പഴങ്ങൾ എത്തിക്കുന്ന രാജ്യത്തിന്റെ 'പഴക്കൂട'യാകും ഭാവിയിൽ കേരളം.
അതിന്റെ സാമ്പത്തിക, സാമൂഹ്യ, വാണിജ്യ പ്രശ്നങ്ങൾ ബന്ധപ്പെട്ട ഗവേഷണ കേന്ദ്രങ്ങളും വകുപ്പുകളും ഏജൻസികളും കൂട്ടായി ചർച്ച ചെയ്യാൻ ഇനി വൈകരുത് എന്നാണ് നോമിന്റെ അഭിപ്രായം. ഇക്കാര്യത്തിൽ ഒരു നല്ല ചർച്ച നടത്താൻ എല്ലാ കർഷകരും മുന്നോട്ട് വരിക. നയങ്ങളിൽ വേണ്ട മാറ്റങ്ങൾ നിർദേശിക്കുക.
എന്നാൽ അങ്ങട്...
പ്രിയപ്പെട്ട കാർഷിക സ്നേഹിതരേ,
നല്ലയിനം ഫലവൃക്ഷത്തൈകൾക്കായി നഴ്സറികളിൽ പോയി വലിയ വില കൊടുത്ത് മടുത്തോ? നമ്മൾ വാങ്ങുന്ന തൈകൾക്ക് ആഗ്രഹിച്ച ഗുണമേന്മ ലഭിക്കുന്നുണ്ടോ? ഇല്ലെങ്കിൽ ഇനി വിഷമിക്കേണ്ട. സ്വന്തമായി തൈകൾ ഉൽപ്പാദിപ്പിക്കാൻ നിങ്ങൾക്ക് പഠിക്കാം!
ഗ്രീൻ വില്ലേജ് ഒരുക്കുന്ന 'ഏകദിന ഗ്രാഫ്റ്റിംഗ് & ബഡ്ഡിംഗ് പരിശീലന ക്യാമ്പ്' (Batch 11) വരുന്ന ഏപ്രിൽ 12-ന് കോട്ടക്കലിൽ വെച്ച് നടക്കുന്നു.
എന്തുകൊണ്ട് നിങ്ങൾ ഈ ക്ലാസ്സിൽ പങ്കെടുക്കണം?
- ✅ 100% പ്രാക്ടിക്കൽ: പുസ്തകത്തിലെ അറിവല്ല, സ്വന്തം കൈകൊണ്ട് കത്തി പിടിച്ച് തൈകൾ ഒട്ടിച്ചു പഠിക്കാം.
- ✅ വിദഗ്ദ്ധ പരിശീലനം: കൃഷിയിലെ സംശയങ്ങൾക്ക് മറുപടി നൽകാൻ വിദഗ്ദ്ധർ കൂടെയുണ്ടാകും.
- ✅ ഫാം വിസിറ്റ്: ക്ലാസ്സിനോടൊപ്പം CHS ട്രോപ്പിക്കൽ ഫ്രൂട്ട് ഫാം സന്ദർശിക്കാനുള്ള അവസരം.
- ✅ സൗജന്യ കിറ്റ്: പഠിക്കാൻ ആവശ്യമായ ഗ്രാഫ്റ്റിംഗ് കത്തിയും ടേപ്പും അടങ്ങുന്ന കിറ്റ് സ്വന്തമായി ലഭിക്കും.
എന്തൊക്കെ പഠിക്കാം?
മാവ്, പ്ലാവ്, ജാതി, പേര, സപ്പോട്ട തുടങ്ങി ഒട്ടുമിക്ക ഫലവൃക്ഷങ്ങളും എങ്ങനെ ഗ്രാഫ്റ്റ് ചെയ്യാം (Grafting), ബഡ്ഡിംഗ് (Budding), ലെയറിംഗ് (Layering) തുടങ്ങിയ സാങ്കേതിക വിദ്യകൾ ലളിതമായി പഠിക്കാം.
| തീയതി | 2026 ഏപ്രിൽ 12 (ഞായർ) |
| സമയം | രാവിലെ 9:00 മുതൽ 3:00 വരെ |
| സ്ഥലം | CHS ട്രോപ്പിക്കൽ ഫ്രൂട്ട് ഫാം, ചിനക്കൽ (കോട്ടക്കൽ - നായടിപ്പാറ റോഡ്) |
| ഫീസ് | ₹1200/- (ഉച്ചഭക്ഷണം, ഗ്രാഫ്റ്റിംഗ് പഠന കിറ്റ് എന്നിവ ഉൾപ്പെടെ) |
⚠️ ആകെ 60 സീറ്റുകൾ മാത്രം! സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം പ്രവേശനം.
ഇപ്പോൾ തന്നെ സീറ്റ് ബുക്ക് ചെയ്യൂ 👉കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9656658737
