സാധാരണ കമ്പോസ്റ്റിംഗിൽ മാലിന്യം അഴുകിപ്പോകുന്നതിനു പകരം, ഇവിടെ അത് പുളിച്ച് ദുർഗന്ധമില്ലാത്ത, പോഷകങ്ങൾ നിറഞ്ഞ ഒരു "പ്രീ-കമ്പോസ്റ്റ്" ആയി മാറുന്നു. ഇങ്ങനെ തയ്യാറാക്കുന്ന മിശ്രിതം മണ്ണിൽ ചേർക്കുമ്പോൾ, അത് വളരെ വേഗത്തിൽ മണ്ണുമായി ചേർന്ന് ഉത്തമമായ വളമായി മാറുകയും ചെടികളുടെ വളർച്ചയ്ക്ക് ഉത്തേജനം നൽകുകയും ചെയ്യുന്നു.
ബൊക്കാഷി കമ്പോസ്റ്റിംഗിന്റെ ഗുണങ്ങൾ
- എല്ലാ മാലിന്യവും ഉപയോഗിക്കാം: മാംസം, മത്സ്യം, പാലുൽപ്പന്നങ്ങൾ ഉൾപ്പെടെ എല്ലാത്തരം ഭക്ഷണാവശിഷ്ടങ്ങളും ഇതിൽ ഉപയോഗിക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
- വേഗത്തിൽ വളമാകുന്നു: പരമ്പരാഗത കമ്പോസ്റ്റിംഗിനെക്കാൾ വേഗത്തിൽ, ഏകദേശം രണ്ട് മുതൽ നാല് ആഴ്ചയ്ക്കുള്ളിൽ ഇതിൽ പ്രീ-കമ്പോസ്റ്റ് തയ്യാറാകുന്നു.
- ദുർഗന്ധമില്ല: മാലിന്യം അഴുകുന്നതിനു പകരം പുളിക്കുന്നതു കാരണം, ഇതിന് ദുർഗന്ധം വളരെ കുറവാണ്; ചെറിയൊരു പുളിച്ച ഗന്ധം മാത്രമേ ഉണ്ടാകൂ.
- സ്ഥലപരിമിതി ഒരു പ്രശ്നമല്ല: അടച്ചുവെച്ച ബക്കറ്റിലോ പാത്രത്തിലോ ഈ പ്രക്രിയ ചെയ്യാമെന്നതിനാൽ, അപ്പാർട്ട്‌മെന്റുകളിലും ചെറിയ വീടുകളിലും താമസിക്കുന്നവർക്ക് ജൈവമാലിന്യം കൈകാര്യം ചെയ്യാൻ ഇത് വളരെ എളുപ്പമാണ്.
- ബൊക്കാഷി ടീ (Bokashi Tea): ബക്കറ്റിൽ ഒരു ടാപ്പ് വെച്ചാൽ, പുളിപ്പിക്കൽ പ്രക്രിയയിൽ ഊർന്നിറങ്ങുന്ന ദ്രാവകം (ബൊക്കാഷി ടീ) നേർപ്പിച്ച് ചെടികൾക്ക് മികച്ച വളമായും ഉപയോഗിക്കാവുന്നതാണ്.
ബൊക്കാഷി ബ്രാൻ വീട്ടിൽ തന്നെ തയ്യാറാക്കുന്ന രീതി
ബൊക്കാഷി ബ്രാൻ നിർമ്മിക്കുന്നതിനായി ഏറ്റവും അത്യാവശ്യമായ ഘടകം EM (Effective Microorganisms) സ്റ്റോക്ക് കൾച്ചർ ആണ്. ഇത് കാർഷിക വികസന കേന്ദ്രങ്ങൾ, അഗ്രോ ഷോപ്പുകൾ, ഓൺലൈൻ സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്ന് വാങ്ങാൻ ലഭിക്കും. ഇത് വീട്ടിൽ തയ്യാറാക്കുന്ന രീതി താഴെ നൽകുന്നു:
EM കൾച്ചർ ആക്ടിവേറ്റ് ചെയ്യുക
ഏകദേശം 100 മില്ലി വെള്ളത്തിൽ 10 ഗ്രാം ശർക്കര നന്നായി അലിയിച്ച ലായനിയിലേക്ക് 10 മില്ലി EM സ്റ്റോക്ക് കൾച്ചർ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതാണ് സജീവമാക്കിയ (Activated) EM ലായനി.
അടിസ്ഥാന വസ്തു (Base Material) തിരഞ്ഞെടുക്കുക
അരിത്തവിട്, ഗോതമ്പ് തവിട്, അല്ലെങ്കിൽ മരത്തടി ചീകിയ അറക്കപ്പൊടി എന്നിവയിലൊന്ന് ഉപയോഗിക്കാം. ഇവ ലഭ്യമല്ലെങ്കിൽ ചകിരിച്ചോറ് ഉപയോഗിക്കാവുന്നതാണ്. എന്നാൽ ചകിരിച്ചോറ് ഉപയോഗിക്കുമ്പോൾ സൂക്ഷ്മാണുക്കൾക്ക് ഭക്ഷണം ലഭിക്കാൻ ശർക്കരയുടെ അളവ് ലായനിയിൽ അല്പം വർദ്ധിപ്പിക്കണം.
യോജിപ്പിക്കൽ പ്രക്രിയ
ഒരു ബക്കറ്റിൽ 1 കിലോ തവിട് എടുക്കുക. തയ്യാറാക്കിയ ആക്ടിവേറ്റഡ് EM ലായനി ഈ തവിടിൽ അല്പാല്പമായി ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. തവിട് നന്നായി നനഞ്ഞിരിക്കണം, എന്നാൽ വെള്ളം ഒലിച്ചിറങ്ങരുത്. ശരിയായ പരുവം: കൈയ്യിലെടുത്ത് അമർത്തുമ്പോൾ കുറഞ്ഞ അളവിൽ മാത്രം വെള്ളം ഊറിവരുകയും മുറുക്കം വിടുമ്പോൾ അതേ രൂപത്തിൽ നിൽക്കുകയും വേണം.
പുളിപ്പിക്കാൻ വെക്കുക (Fermentation)
തയാറാക്കിയ മിശ്രിതം ഒരു പ്ലാസ്റ്റിക് കവറിലോ എയർടൈറ്റ് കണ്ടെയ്‌നറിലോ വായു കടക്കാതെ ഭദ്രമായി അടച്ചു വെക്കുക. ഈ മിശ്രിതം 7 മുതൽ 14 ദിവസം വരെ വെയിൽ ഇല്ലാത്ത ഇരുണ്ടതുമായ സ്ഥലത്ത് സൂക്ഷിക്കുക. ഈ സമയത്ത് ഇതിൽ സൂക്ഷ്മാണുക്കൾ വളരുകയും തവിടിനെ പുളിപ്പിക്കുകയും ചെയ്യുന്നു.
ഉണക്കി സൂക്ഷിക്കുക
പുളിപ്പിച്ചെടുത്ത ബൊക്കാഷി ബ്രാൻ തുറന്ന സ്ഥലത്ത്, നേരിട്ടുള്ള സൂര്യപ്രകാശമേൽക്കാതെ പരത്തിയിട്ട് നന്നായി ഉണക്കിയെടുക്കുക. നന്നായി ഉണങ്ങിയ ബൊക്കാഷി ബ്രാൻ എയർടൈറ്റ് കണ്ടെയ്‌നറിൽ അടച്ച് ആറുമാസം വരെ ഗുണം നഷ്ടപ്പെടാതെ സൂക്ഷിക്കാൻ സാധിക്കും.
പ്രിയപ്പെട്ട കാർഷിക സ്നേഹിതരേ,
നല്ലയിനം ഫലവൃക്ഷത്തൈകൾക്കായി നഴ്സറികളിൽ പോയി വലിയ വില കൊടുത്ത് മടുത്തോ? നമ്മൾ വാങ്ങുന്ന തൈകൾക്ക് ആഗ്രഹിച്ച ഗുണമേന്മ ലഭിക്കുന്നുണ്ടോ? ഇല്ലെങ്കിൽ ഇനി വിഷമിക്കേണ്ട. ഗ്രാഫ്റ്റിംഗ് നിങ്ങൾക്കും സ്വന്തമായി പഠിക്കാം!
ഗ്രീൻ വില്ലേജ് ഒരുക്കുന്ന 'ഏകദിന ഗ്രാഫ്റ്റിംഗ് & ബഡ്ഡിംഗ് പരിശീലന ക്യാമ്പ്' (Batch 11) വരുന്ന ഏപ്രിൽ 12-ന് കോട്ടക്കലിൽ വെച്ച് നടക്കുന്നു.
എന്തുകൊണ്ട് നിങ്ങൾ ഈ ക്ലാസ്സിൽ പങ്കെടുക്കണം?
- ✅ 100% പ്രാക്ടിക്കൽ: പുസ്തകത്തിലെ അറിവല്ല, സ്വന്തം കൈകൊണ്ട് കത്തി പിടിച്ച് തൈകൾ ഒട്ടിച്ചു പഠിക്കാം.
- ✅ വിദഗ്ദ്ധ പരിശീലനം: കൃഷിയിലെ സംശയങ്ങൾക്ക് മറുപടി നൽകാൻ വിദഗ്ദ്ധർ കൂടെയുണ്ടാകും.
- ✅ ഫാം വിസിറ്റ്: ക്ലാസ്സിനോടൊപ്പം CHS ട്രോപ്പിക്കൽ ഫ്രൂട്ട് ഫാം സന്ദർശിക്കാനുള്ള അവസരം.
- ✅ സൗജന്യ കിറ്റ്: പഠിക്കാൻ ആവശ്യമായ ഗ്രാഫ്റ്റിംഗ് കത്തിയും ടേപ്പും അടങ്ങുന്ന കിറ്റ് സ്വന്തമായി ലഭിക്കും.
എന്തൊക്കെ പഠിക്കാം?
അവക്കാഡോ, സപ്പോട്ട, പ്ലാവ്, മാവ്, റമ്പൂട്ടാൻ, ജാതി, പേര തുടങ്ങി ഒട്ടുമിക്ക ഫലവൃക്ഷങ്ങളും എങ്ങനെ ഗ്രാഫ്റ്റ് ചെയ്യാം (Grafting), ബഡ്ഡിംഗ് (Budding), ലെയറിംഗ് (Layering) തുടങ്ങിയ സാങ്കേതിക വിദ്യകൾ ലളിതമായി പഠിക്കാം.
| തീയതി | 2026 ഏപ്രിൽ 12 (ഞായർ) |
| സമയം | രാവിലെ 9:00 മുതൽ 3:00 വരെ |
| സ്ഥലം | CHS ട്രോപ്പിക്കൽ ഫ്രൂട്ട് ഫാം, ചിനക്കൽ (കോട്ടക്കൽ - നായടിപ്പാറ റോഡ്) |
| ഫീസ് | ₹1200/- (ഉച്ചഭക്ഷണം, ഗ്രാഫ്റ്റിംഗ് പഠന കിറ്റ് എന്നിവ ഉൾപ്പെടെ) |
⚠️ ആകെ 60 സീറ്റുകൾ മാത്രം! സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം പ്രവേശനം.
ഇപ്പോൾ തന്നെ സീറ്റ് ബുക്ക് ചെയ്യൂ 👉കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9656658737
ഞങ്ങളുടെ WhatsApp അപ്ഡേറ്റുകൾ നേടൂ
കാർഷിക അറിവുകളും പുതിയ വിവരങ്ങളും വേഗത്തിൽ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലിലോ ഗ്രൂപ്പിലോ അംഗമാകുക.
📢 Follow our WhatsApp ChannelOR
Join WhatsApp Group
