വേനൽച്ചൂടിൽ നിന്നും വിളകളെ സംരക്ഷിക്കാം; കാർഷിക സർവ്വകലാശാലയുടെ പുതിയ നിർദ്ദേശങ്ങൾ ഇതാ
തെങ്ങിൻ തൈകൾ നടാനും വാഴയിലെ തടപ്പുഴുവിനെ പ്രതിരോധിക്കാനും ചെയ്യേണ്ട കാര്യങ്ങൾ
1. തെങ്ങിൻ തൈകൾ നടുമ്പോൾ ശ്രദ്ധിക്കേണ്ടവ
വേനൽമഴ നന്നായി കിട്ടിയ സ്ഥലങ്ങളിൽ തെങ്ങിൻ തൈ നടാൻ പറ്റിയ സമയമാണിപ്പോൾ.
- തെങ്ങുകൾ തമ്മിൽ 7.5 മുതൽ 9 മീറ്റർ ഇടയകലം നൽകി ഒരേക്കറിൽ 70 തൈകൾ വരെ നടാം.
- 9-12 മാസം പ്രായമുള്ള, 6-8 ഓലകളുള്ള, കടയ്ക്ക് 10-12 സെ.മീ ചുറ്റളവുള്ള തൈകൾ തിരഞ്ഞെടുക്കുക.
- നേരത്തെ മുളച്ചതും ഓലക്കാൽ വിരിഞ്ഞതുമായ തൈകളാണ് കൂടുതൽ നല്ലത്.
- ഒരു മീറ്റർ ആഴവും വീതിയുമുള്ള കുഴിയെടുത്ത്, മൂന്നിലൊന്ന് ഭാഗം മേൽമണ്ണ് നിറച്ച് കൂനകൂട്ടിയ ശേഷം അതിൽ തൈ നടാം.
- തൊണ്ട് മാത്രം മണ്ണിനടിയിലാകാൻ ശ്രദ്ധിക്കുക.
- ഒഴുക്കുവെള്ളം കുഴിയിൽ ഇറങ്ങി വെള്ളം കെട്ടിനിന്ന് തൈ നശിച്ചു പോകാതിരിക്കാൻ കുഴിക്കു ചുറ്റും മണ്ണ് വെട്ടിക്കൂട്ടി വരമ്പ് ഉറപ്പിക്കണം.
2. വാഴയിലെ തടപ്പുഴു നിയന്ത്രണം
വാഴയിൽ തടപ്പുഴുവിൻ്റെ ആക്രമണം രൂക്ഷമാകുന്ന സമയമാണിത്,വാഴത്തടയിൽ ചെളി പുരട്ടുന്നതും തോട്ടം വൃത്തിയായി സൂക്ഷിക്കുന്നതും പ്രധാനമാണ്
- ജൈവക്കെണി: 60 സെൻ്റിമീറ്റർ നീളത്തിൽ മുറിച്ച വാഴത്തട രണ്ടായി പിളർന്ന് അതിൽ ബിവേറിയ ബാസിയാന എന്ന മിത്ര കുമിൾ (30 ഗ്രാം/ലിറ്റർ) വിതറുകയോ തളിക്കുകയോ ചെയ്ത ശേഷം തോട്ടത്തിൽ വെക്കുക,ഒരേക്കറിൽ 40 എണ്ണം വെക്കാം
- ആക്രമണം രൂക്ഷമാണെങ്കിൽ മാത്രം ക്ലോർപ്പെറിഫോസ് (2 ml/ലിറ്റർ) ഇലക്കവിളുകളിൽ തളിക്കുക
3. വേനൽച്ചൂടിൽ വിളകളെ സംരക്ഷിക്കാൻ
കമുക് (Arecanut): സൂര്യപ്രകാശം നേരിട്ട് തട്ടുന്ന തടികളിൽ കുമ്മായം പൂശുക
തൈകൾക്ക് തണൽ നൽകുകയും തടങ്ങളിൽ പുതയിടുകയും ചെയ്യുക
കുരുമുളക് (Pepper): ആഴ്ചയിലുള്ള ജലസേചനം, പുതയിടൽ എന്നിവ ഉറപ്പാക്കുക. കൊടികൾക്ക് തണൽ നൽകുക
ജാതി (Nutmeg): കായ് വാടി വീഴുന്നത് ജല ദൗർലഭ്യത്തിന്റെ ലക്ഷണമാണ്, അതിനാൽ നന നിർബന്ധമാക്കുക
സൾഫേറ്റ് ഓഫ് പൊട്ടാഷ് (5 ഗ്രാം/ലിറ്റർ) തളിക്കുന്നത് വരൾച്ചയെ പ്രതിരോധിക്കാൻ സഹായിക്കും
കായ്കൊഴിച്ചിലും കുമിൾ രോഗങ്ങളും തടയാൻ സ്യൂഡോമോണാസ് ഫ്ളൂറാസൻസ് (20 ഗ്രാം/ലിറ്റർ) തളിക്കുക (ഇത് 20 ഗ്രാം ചാണകം കലക്കിയ വെള്ളത്തിന്റെ തെളിയിൽ ചേർത്ത് തളിക്കുന്നത് കൂടുതൽ ഫലപ്രദമാണ്
4. മറ്റ് കൃഷിപ്പണികളും മീലിമൂട്ട നിയന്ത്രണവും
- മരച്ചീനി: തണ്ടുകൾ നടാൻ സമയമായി
- 15-20 സെ.മീ നീളമുള്ള കമ്പുകൾ 3 അടി അകലത്തിൽ നടാം (ശാഖകളില്ലാത്തവയ്ക്ക് 2.5 അടി മതി
- കശുമാവ്: മാടക്കത്തറ 1, 2, ശ്രീ, കനക, ധന തുടങ്ങിയ മികച്ച ഒട്ടുതൈകൾ നടാവുന്നതാണ്
- മീലിമൂട്ട / ശല്ക്ക കീടങ്ങൾ: വേനലിൽ ഇവയുടെ ശല്യം കൂടുതലാണ്
- 5 ഗ്രാം ബാർസോപ്പ് ചെറുചൂടുവെള്ളത്തിൽ ലയിപ്പിച്ച് അതിൽ 'വെർട്ടിസീലിയം ലക്കാനി' (10-15 ഗ്രാം/ലിറ്റർ) ചേർത്ത് ആഴ്ചയിലൊരിക്കൽ തളിക്കുക
ഏറ്റവും പുതിയ കാർഷിക വാർത്തകളും കൃഷിരീതികളും നിങ്ങളുടെ ഫോണിൽ ലഭിക്കാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിലോ ചാനലിലോ ജോയിൻ ചെയ്യുക.
📢 Follow ourWhatsApp Channel
Group
കൂടുതൽ അറിവുകൾക്കായി ഞങ്ങളോടൊപ്പം ചേരുക.