സമതലങ്ങളിൽ ക്യാരറ്റ് കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ദാ.. ദിതാണ് സമയം.
16degree C മുതൽ 20 degree C വരെയുള്ള താപനിലയാണ് നല്ല നിറവും വലിപ്പവും ഉള്ള കിഴങ്ങുകൾ കിട്ടാൻ നല്ലത്. എങ്കിലും 28ഡിഗ്രി വരെയുള്ള ചൂട് ക്യാരറ്റ് താങ്ങും. അതിന് മുകളിലേക്ക് പോകുമ്പോൾ കിഴങ്ങ് ചെറുതാകും.
ക്യാരറ്റ് പറിച്ച് നടുന്ന വിളയല്ല എന്ന് മനസിലാക്കുക. വിത്ത് നേരിട്ട് തന്നെ മണ്ണിൽ വിതയ്ക്കണം. അതിന്റെ തായ് വേരിൽ ആണ് അന്നജം സംഭരിച്ചു വയ്ക്കുന്നത്.
പേർഷ്യ (ഇന്നത്തെ ഇറാൻ, അഫ്‌ഘാനിസ്ഥാൻ മേഖല )ആണ് ക്യാരറ്റിന്റെ ജന്മ ദേശം എന്ന് കരുതപ്പെടുന്നു. പൊതുവിൽ ഓറഞ്ച് നിറമാണ് കിഴങ്ങിന് എങ്കിലും കറുപ്പ്, വയലറ്റ്, ചുവപ്പ് എന്നീ നിറങ്ങളിൽ ഉള്ള ഇനങ്ങളും ഉണ്ട്.
വളരെയധികം വിറ്റാമിൻ A (കരോട്ടീൻ )ഉള്ള പച്ചക്കറിയാണ് ക്യാരറ്റ്. പച്ചയ്ക്ക് തന്നെ കഴിക്കാം. തൊലിയ്ക്ക് നല്ല നിറം നൽകും. നാരുകൾ ധാരാളം ഉള്ളതിനാൽ മലബന്ധം ഉണ്ടാകില്ല. ക്യാരറ്റ് ജ്യൂസ് പലരുടെയും പ്രിയ പാനീയമാണ്. ക്യാരറ്റ് ഹൽവയുടെ രുചി (Gajar ka halwa ) പറയാവതല്ല.
ഒരു സെന്റിലേക്ക് 20ഗ്രാം വിത്ത് വേണം. ജീരകം പോലെയാണ് വിത്തിന്റെ ആകൃതി. മണ്ണ് ഒരടി ആഴത്തിൽ കിളച്ച്, കട്ടകൾ നന്നായി ഉടച്ച് പൊടിപരുവമാക്കണം.
അതിന് ശേഷം കുറഞ്ഞത് 20cm എങ്കിലും ഉയരമുള്ള പണകൾ (വാരങ്ങൾ )കോരണം.
സെന്റിന് 2കിലോ എന്ന അളവിൽ കുമ്മായം ചേർത്ത്, കൊത്തിച്ചേർത്തു പുട്ട് പൊടിയുടെ നനവ് നൽകി രണ്ടാഴ്ച ഇടണം.
അതിന് ശേഷം സെന്റിന് 100കിലോ അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടി, രണ്ട് കിലോ പൊടിച്ച വേപ്പിൻ പിണ്ണാക്ക്,2കിലോ എല്ലുപൊടി എന്നിവ മണ്ണുമായി നന്നായി കൂട്ടിക്കലർത്തി നിരപ്പാക്കി ഒരാഴ്ചയോളം സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയിടുന്നത് നല്ലതാണ്.
ക്യാരറ്റ് ചെടികൾ പതുക്കെ മാത്രം വളരുന്നതിനാൽ കളകൾ വളരാൻ ഒരു കാരണവശാലും അനുവദിക്കരുത്.
ഈ രീതിയിൽ നിലം ഒരുക്കിയാൽ ഒരു പണയിൽ 25cm അകലത്തിൽ പണയുടെ നീളത്തിൽ വിരലുകൾ കൊണ്ട് ആഴം കുറഞ്ഞ ചാലുകൾ കീറണം.
വിത്തുകൾ വളരെ ചെറുതായതിനാൽ അതിന്റെ അഞ്ചിരട്ടി ഉണങ്ങിയ മണൽ ചേർത്ത് വളരെ നൈസായി ചാലിൽ ഇട്ട് കൈ കൊണ്ട് മണ്ണിട്ടു മൂടണം. ചെറിയ ഒരു നനയും നൽകാം.
ക്യാരറ്റ് വിത്തുകൾ പതുക്കെ മാത്രമേ മുളയ്ക്കുകയുള്ളൂ. ചിലപ്പോൾ പതിനഞ്ച് ദിവസം വരെ എടുക്കാറുണ്ട്. അത് കൊണ്ട് ആദ്യ ഘട്ടത്തിൽ കളകൾ വളരാതെ നോക്കുക തന്നെ വേണം.
വിത്ത് മുളച്ചു മൂന്നാഴ്ച കഴിയുമ്പോൾ രണ്ട് ചെടികൾ തമ്മിൽ 7-8cm അകലം വരത്തക്ക രീതിയിൽ കരുത്തുള്ള ഓരോ ചെടികൾ മാത്രം നിർത്തി ബാക്കിയുള്ളവ പിഴുത് കളയണം .
അല്ലെങ്കിൽ ഒരു കത്രിക കൊണ്ട് മുറിച്ചിടണം. ഇപ്പോൾ ആ വരിയിൽ 7-8cm അകലത്തിൽ ഓരോ ചെടികൾ മാത്രമേ ഉണ്ടാകാവൂ.
ഒരു മീറ്റർ വീതിയിൽ എടുത്ത പണയിൽ (വാരം, Bed )മൂന്നോ നാലോ വരികൾ ആകാം. ചിത്രം ശ്രദ്ധിക്കുക.
അടിസ്ഥാന വളവും മേൽ വളങ്ങളുമായി NPK വളങ്ങൾ നൽകാവുന്നതാണ്.
ഒരു ചതുരശ്ര മീറ്റർ സ്ഥലത്തേക്ക് 2.5ഗ്രാം നൈട്രജൻ,5ഗ്രാം ഫോസ്ഫറസ്,5ഗ്രാം പൊട്ടാസ്യം എന്നിവ കിട്ടത്തക്ക രീതിയിൽ നേർവളങ്ങളും വിതച്ച് അൻപത് ദിവസം കഴിയുമ്പോൾ 2.5ഗ്രാം നൈട്രജൻ,5ഗ്രാം പൊട്ടാസ്യം എന്നിവ കിട്ടത്തക്ക രീതിയിൽ മേൽ വളങ്ങളും നൽകണം.
ഗുണമേന്മയുള്ള കിഴങ്ങുകൾ ലഭിക്കാൻ പൊട്ടാസ്യം വളരെ പ്രധാനമാണ്.
ജൈവ കൃഷി അവലംബിക്കുന്നവർക്ക് ആഴ്ചയിൽ ഒരിക്കൽ ജീവാമൃതം, വളച്ചായ ഇവയിൽ ഏതെങ്കിലും തടത്തിൽ ഒഴിച്ച് കൊടുത്ത് പുതയിട്ട് നൽകാം. അടിവളമായി ചാരം നന്നായി കൊടുക്കുന്നതും പരിഗണിക്കാം.
മേൽവളം കൊടുത്ത് മണ്ണ് കൊത്തിയിള ക്കി ചെടിത്തടത്തിൽ അടുപ്പിച്ചു കൊടുക്കാം.
Super Kuroda, Nantes, Pusa Rudhira, Pusa Kesar, Ootty -1എന്നീ ഇനങ്ങൾ പരീക്ഷിക്കാം.
വിതച്ച് 90-100ദിവസത്തിനുള്ളിൽ വിളവെടുക്കാം. അടിയിൽ കിഴങ്ങ് രൂപം കൊള്ളുന്നതിനനുസരിച്ച് കിഴങ്ങ് അല്പം ഉയർന്ന്,പുറത്ത് കാണാറാകുമ്പോൾ മണ്ണ് കയറ്റി കൊടുക്കണം. യഥാസമയം വിളവെടുത്തില്ലെങ്കിൽ നാരിന്റെ അംശം കൂടി കാരറ്റിന്റെ രുചിയും മൃദുലതയും നഷ്ടമാകും.
കാരറ്റിന്റെ ഇലകൾ പൊതുവെ ഉപയോഗിക്കാറില്ല. നല്ല കാലിത്തീറ്റയാണ്.കോഴിതീറ്റയായും ഉപയോഗിക്കാം.
ഉത്പാദന കേന്ദ്രങ്ങളിൽ വിളവെടുത്ത ക്യാരറ്റ് കഴുകി, വലിപ്പത്തിനനുസരിച്ചു ഗ്രേഡ് തിരിച്ചാണ് വിപണികളിൽ എത്താറ്. അതിനായി പ്രത്യേകം ക്യാരറ്റ് വാഷിംഗ് യന്ത്രങ്ങൾ ഉണ്ട്.
വാൽ കഷ്ണം :ക്യാരറ്റ് നല്ല തൊലി മിനുപ്പ് നൽകും എന്ന് കരുതി ഓവറായി കഴിച്ച് ചളമാക്കരുത്. Carotinemia എന്ന അവസ്ഥ ഉണ്ടാകാം.അധികമായാൽ അമൃതും (ക്യാരറ്റും )വിഷം.
പ്ലാസ്റ്റിക് ക്രയ്റ്റുകളിൽ (Craites )1:1:11 അനുപാതത്തിൽ മേൽമണ്ണും ആറ്റു മണലും അഴുകി പൊടിഞ്ഞ ചാണകപ്പൊടിയും കുറച്ച് എല്ലു പൊടിയും വേപ്പിൻ പിണ്ണാക്കും ചേർത്ത് നിറച്ച് അതിൽ ക്യാരറ്റ് പാകുന്നത് നല്ല രീതിയാണ്. ചെടിയകലവും മറ്റും നേരത്തെ പറഞ്ഞ പോലെ തന്നെ ആയിരിക്കണം. ഗ്രോ ബാഗുകളിലും പരീക്ഷിക്കാം.
എന്നാ പിന്നെ തൊടങ്ങുകല്ലേ?
ഞങ്ങളും ക്യാരറ്റ് കൃഷിയിലേക്ക്..
പ്രമോദ് മാധവൻ
Then, the subsequent step is to move method down to} an affiliated app’s live sportsbook. 파라오카지노 It’s the middle of the third inning, and St. Louis Cardinals supervisor Oliver Marmol is about to make a stormy early-July Saturday afternoon somewhat gloomier for Kevin, a 27-year-old Allentown resident. I do not need further spice on top of the sports-fandom stew I've cooked for myself over the past several of} years. In my brief time with it, sports activities betting launched extra nervousness than pleasure. The advantage of sports activities betting is when some money is involved. Any amount you have have} can earn you some revenue lengthy as|so lengthy as} you wager on a good website.
ReplyDelete